ദുഷ്‌കരമോ ഇന്‍കം പ്രൊട്ടക്ഷന്‍ ലഭിക്കാന്‍ ?

മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതികം ആവശ്യമുള്ള ഒരു പ്രൊട്ടക്ഷന്‍ കവര്‍ ആണ് ഇന്‍കം പ്രൊട്ടക്ഷന്‍. എന്ന് വച്ച് ചെറിയ അസുഖങ്ങള്‍ കാരണം ഇത് തടസ്സപ്പെടുന്നുമില്ല. എങ്കിലും താഴെ പറയുന്ന അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ കിട്ടുക പ്രയാസം ആയിരിക്കും.


1 .ഡിയബെറ്റീസ് അഥവാ പ്രമേഹം
ഡോക്ടര്‍ ഈ അവസ്ഥ diagnose ചെയ്താല്‍ പിന്നെ ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ ലഭിക്കില്ല. ഒരു ഹൈ റിസ്‌ക് അസുഖമായി ഇതിനെ കരുതുന്നതിനാലും പെര്മനെന്റ് ആയ അസുഖ നിവാരണം സാധ്യമല്ലാത്തതിനാലും ആണിത്.

2 .ജനിതക അവസ്ഥകള്‍
Rheumatoid Arthritis , lupus, multiple sclerosis തുടങ്ങിയ ആട്ടോ ഇമ്മ്യൂണ്‍ അവസ്ഥകള്‍ ഡോക്ടര്‍ കണ്ടുപിടിച്ചിട്ടുണ്ടെകില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ ലഭിക്കില്ല.
3 . ഹാര്‍ട്ട് കണ്ടിഷനുകള്‍.
കോംപ്ലിക്കേഷന്‍സ് ഇല്ലാത്ത ഹൈപ്പര്‍ടെന്‍ഷന്‍(Essential Hypertension) ഒഴിച്ച് ബാക്കി ഹാര്‍ട്ട് അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണം : മൈല്‍ഡ് സ്‌ട്രോക്ക് ഹിസ്റ്ററി
4 . ഓര്‍ഗന്‍ Failure അഥവാ കണ്ടിഷന്‍സ്
കിഡ്‌നി ,ലിവര്‍ , ശ്വാസകോശം,പാന്‍ക്രിയാസ് , ബ്രെയിന്‍ , റീപ്രൊഡക്ടിവ് സിസ്റ്റം, മുതലായവയുമായി ബന്ധപ്പെട്ട ചികിത്സ വേണ്ട അസുഖകള്‍. എങ്കിലും ഇവ ഇപ്പോള്‍ സുഖപ്പെട്ടിട്ടുണ്ടെങ്കില്‍ സാധ്യത ഏറെ ഉണ്ട്.
5 . കാന്‍സര്‍
ഇപ്പോഴും ചികിത്സ വേണ്ടുന്ന കാന്‍സര്‍ ആണെങ്കില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ ലഭിക്കില്ല.

6. അമിത വണ്ണം
BMI സ്‌കോര്‍ 35 നു (ഉയരവും ഭാരവും തമ്മിലുള്ള അനുപാതം)മേലെയെങ്കില്‍ ചുരുക്കം കമ്പനികള്‍ മാത്രമേ അപ്ലിക്കേഷന്‍ സ്വീകരിക്കൂ .

7. മെന്റല്‍ ഇല്‍നെസ്സ്
മാനസിക അസുഖങ്ങള്‍ അഥവാ നീണ്ട സ്‌ട്രെസ് ലീവ് മുതലായവ ഉണ്ടെങ്കില്‍ കവര്‍ കിട്ടാതിരിക്കുകയോ അല്ലെങ്കില്‍ ആ അവസ്ഥയ്ക്ക് exclusion നോട് കൂടെ മാത്രം കവര്‍ കിട്ടാം .
8 . ചില അപകടസാധ്യതയുള്ള ജോലികള്‍
താഴെ പറയുന്ന ജോലികള്‍ക്കു ഇന്‍കം പ്രൊട്ടക്ഷന്‍ ലഭിക്കില്ല. 1 . സെര്‍വിസില്‍ ഉള്ള സൈനികര്‍ , ഫയര്‍മാന്‍, പോലീസ് 2. പൈലറ്റ്,ഫ്‌ലൈറ്റ് അറ്റെന്‍ഡന്റ് മുതലായവര്‍. 3. ഹോഴ്‌സ് ട്രെയിനര്‍ , റേസിംഗ് ഡ്രൈവര്‍ മുതലായവര്‍ 4 . മൈനിങ്, Sailors തുടങ്ങിയവര്‍
ഇത് കൂടാതെ ബാക്ക് പെയ്ന്‍, മറ്റു ജോയിന്റ് muscular pain മുതലായവ ഡോക്ടര്‍ ട്രീറ്റ് ചെയ്തവയായി ഉണ്ടെങ്കില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ ഈ അവസ്ഥയുടെ exclusion നോട് കൂടി ആയിരിക്കും.


ചില രോഗാവസ്ഥകള്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ പല തരത്തില്‍ ആണ് കാണുന്നത്. ഈ ലേഖകനു ഈ കമ്പനികളുമായി ആശയ വിനിമയo നടത്തി പല തടസ്സങ്ങളും നീക്കി നല്‍കിയ എക്‌സ്പീരിയന്‍സ് ഉണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : joseph@irishinsurance.ie അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ 085 7074183

Share this news

Leave a Reply

%d bloggers like this: