ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹം ഓശാന ആചരിച്ചു.

ഡബ്ലിന്‍: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ഓശാന തിരുനാള്‍ ആചരിച്ചു. വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ അനേകം വിശ്വാസികള്‍ പങ്കെടുത്തു. കേരളീയ രീതിയില്‍ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും നടത്തി.

നോമ്പ്കാല ധ്യാനം നടക്കുന്ന താല ഫെര്‍ട്ടകയിന്‍ ദേവാലയത്തില്‍ താല, ബ്ലാക്ക് റോക്ക്, ബ്രേ കുര്‍ബാന സെന്ററുകള്‍ സംയുക്തമായി ഓശാന ആചരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും, റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുപുറത്ത് OCD യും കാര്‍മ്മികരായിരുന്നു. ധ്യാനം ആരാധനയോടെ സമാപിച്ചു.

രാവിലെ ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍ കുര്‍ബാന സെന്ററില്‍ ഹണ്‍ഡ്‌സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍ നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് റവ. ഫാ. റോയ് വട്ടക്കാട്ട് അച്ചന്‍ കാര്‍മ്മികത്വം വഹിച്ചു. ഇഞ്ചിക്കോര്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ രാവിലെ ഒന്‍പത് മണിക്ക് നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ക്ലമന്റ് പാടത്തിപറമ്പിലും, ഫിബ്‌സ്‌ബൊറോ കുര്‍ബാന സെന്ററില്‍ ഫാ. ക്രൈസ്റ്റ് ആനന്ദും, ഉച്ചകഴിഞ്ഞ് മണിക്ക് സോര്‍ഡ്‌സ് റിവര്‍വാലി ദേവാലയത്തില്‍ നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് റവ. ഫാ. മാര്‍ട്ടിന്‍ കുറ്റിക്കാട്ടും. കാര്‍മ്മികരായിരുന്നു. ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ വൈകിട്ട് 4:30 നു നടന്ന തിരുകര്‍മ്മങ്ങള്‍ക്കും, ഉച്ചക്ക് 2 മണിക്ക് ബ്യുമൗണ്ട് കുര്‍ബാന സെന്ററില്‍ നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്കും ഫാ. റോയ് വട്ടക്കാട്ട് കാര്‍മ്മികനായിരുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍ സബ് സോണിലെ ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍, സോര്‍ഡ്‌സ്, ബ്യുമൗണ്ട് കുര്‍ബാന സെന്ററുകള്‍ക്കായുള്ള നോമ്പ് ധ്യാനം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ (ഏപ്രില്‍ 16,17) ഹണ്ഡ്‌സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. ലൂക്കന്‍ സബ് സോണിലെ ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിലാണ്. ഈവര്‍ഷം പെസഹാ തിരുകര്‍മ്മങ്ങള്‍ 9 കുര്‍ബാന സെന്ററുകളിലും ഉണ്ടായിരിക്കും എന്ന് സഭാ നേതൃത്വം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: