നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി…! നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമെന്നു താരം ; കുഞ്ഞിക്കാലിന്റെ ചിത്രം സഹിതം കുഞ്ചാക്കോബോബന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. ”ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു”, എന്നാണ് ഈ വാര്‍ത്ത പങ്കുവച്ച് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14 വര്‍ഷമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഏപ്രില്‍ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ വിവാഹവാര്‍ഷികം എക്സ്ട്രാ … Read more