ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇസ്ലാമിക തീവ്രവാദികയുടെ ആക്രമണം വര്‍ദ്ധിക്കുന്നു : വെളിപ്പെടുത്തലുമായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍

ലണ്ടന്‍ : ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമികവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണെന്ന് എഫ്ബിഐയുടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ സേവനം ചെയ്ത ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍.

ശ്രീലങ്കയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി നടന്ന അക്രമങ്ങളെ ഫോക്‌സ് ന്യൂസ് മാധ്യമത്തിന്റെ ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ചര്‍ച്ചയില്‍ വിശകലനം നടത്തുന്നതിനിടെയാണ് ബോബി ചക്കണ്‍ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രൈസ്തവരെ കൊല്ലാനായി തീവ്രവാദികള്‍ക്ക് പ്രേരണ നല്‍കുന്ന ചിന്താഗതി വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ ആക്രമണങ്ങള്‍ ഇനിയും നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത രാജ്യങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും ബോബി ചക്കണ്‍ പറഞ്ഞു. പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഫീഖ് ജമാ അത്ത് എന്ന സംഘടനയാണ്ശ്രീലങ്കയിലെ കിരാത കൃത്യം നടത്തിയത്. സംശയം തോന്നിയ ഇരുപതോളം പേരെ പോലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പുറം രാജ്യങ്ങളില്‍ നിന്ന് ആക്രമണം നടത്താന്‍ പ്രാദേശിക തീവ്രവാദികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് താന്‍ സംശയിക്കുന്നതായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലായെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഭ്യന്തര സംഘര്‍ഷങ്ങളുള്ള രാജ്യങ്ങളാണ് തീവ്രവാദ ചിന്താഗതികള്‍ക്ക് തഴച്ചുവളരാന്‍ കൂടുതല്‍ വളക്കൂറുള്ള മണ്ണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: