ബ്രെക്‌സിറ്റ് ഹിതപരിശോധന അബദ്ധമായിപ്പോയെന്ന് യു.കെ ക്കാര്‍; കോണ്‍സെര്‍വേറ്റീവിന്റെ ജനസമ്മതി കുത്തനെ ഇടിയുന്നു

2016ലെ യൂറോപ്യന്‍ യൂണിയന്‍ മെമ്പര്‍ഷിപ്പ് ഹിതപരിശോധന നടത്താതിരിക്കുന്നതായിരുന്നു നല്ലതെന്ന് 55% യുകെക്കാരും കരുതുന്നതായി അഭിപ്രായ സര്‍വ്വേ. ബ്രെക്‌സിറ്റ് കരാറിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ നൈരാശ്യത്തിലേക്ക് വീണിരിക്കുന്നത്. കണ്‍സെര്‍വേറ്റീവ് വോട്ടര്‍മാരില്‍ 49% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന് കരുതുന്നുണ്ട്. 43 ശതമാനം കണ്‍സര്‍വേറ്റീവുകള്‍ മാത്രമാണ് ഹിതപരിശോധനയെ ഇപ്പോഴും അനുകൂലിക്കുന്നത്. ലേബര്‍ പാര്‍ട്ടി അനുയായികളില്‍ 72% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന അഭിപ്രായമുള്ളവരാണ്. 18% ലേബര്‍ പാര്‍ട്ടിക്കാര്‍ ഹിതപരിശോധന നടത്തിയതിനെ അനുകൂലിക്കുന്നുമുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ആര്‍ക്ക് … Read more