മിഡില്‍ ഈസ്റ്റില്‍ ക്രിസ്ത്യന്‍ മത വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമം : റിപ്പോര്‍ട്ട് പുറത്തുവിട്ട് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം

ലണ്ടന്‍ : ക്രിസ്തുമത വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് . ഈ വിഷയത്തില്‍ ഗഹനമായ പഠനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് ബ്രിട്ടന്‍ പുറത്തുവിട്ടത്. ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തെ കൂട്ടകുരുതി നടത്തിയും മറ്റും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലോകത്തു ഏറ്റവും കുടമുതല്‍ പീഡനം നേരിടുന്നതും ക്രിസ്ത്യാനികള്‍ ആണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ കുടിയിറക്കാനുള്ള കര്‍മ്മ പദ്ധതികളാണ് നടന്നുവരുന്നതെന്നും സൂചനയുണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നേരിട്ടല്ലെങ്കിലും പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളുടെ മൗന സമ്മതം ഉണ്ടെന്ന് വ്യക്തമാകുന്ന പഠന റിപ്പോര്‍ട്ടാണ് ബ്രിട്ടന്‍ പുറത്തുവിട്ടിയിരിക്കുന്നത്. ബ്രിട്ടന്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കി കഴിഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ നിന്നും കുടിയൊഴിക്കപ്പെടുന്നവരില്‍ വലിയൊരു വിഭാഗവും ക്രിത്യന്‍ സമൂഹമാണ്. പശ്ചിമേഷ്യയിലെയും, വടക്കന്‍ ആഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങലിനാണ് ഈ പ്രവണത കൂടിവരുന്നത്. ഭീകരവാദികള്‍ക്ക് അനുകൂല മാനസിക പിന്തുണ നല്‍കുക കൂടി ചെയ്യുന്നുണ്ട് ഇത്തരം രാജ്യങ്ങള്‍. സിറിയ, ഇറാഖ് , ഈജിപ്ത്, വടക്കു കിഴക്കന്‍ നൈജീരിയ, ഫിലിപ്പീന്‍സ് തുടങ്ങി ലോകത്തെ 50 ഓളം രാജ്യങ്ങളിലും ക്രിസ്ത്യന്‍ വിഭാഗത്തെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഈ രംഗത്ത് നടന്നിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു .

ഇന്ത്യയും, ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളിലും അടുത്ത കാലങ്ങളില്‍ ഈ വിഭാഗത്തിനെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും ബ്രിട്ടന്‍ നടത്തിയ പഠനങ്ങള്‍ വിലയിരുത്തുന്നു. ശ്രീലങ്കയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനങ്ങളും കൂടി പരിഗണിക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: