ഭദ്രാസന ബാലകലോത്സവം മെയ് 6 ന് ഗാള്‍വേയില്‍

അയര്‍ലണ്ട്: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് റീജിയന്‍ ആറാമത് ബാലകലോത്സവം മെയ് 6 ന് (തിങ്കളാഴ്ച) ഗാള്‍വേയില്‍ വെച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് ഭദ്രാസനത്തിലുള്ള പതിനൊന്ന് ദേവാലയങ്ങളില്‍ നിന്നായി ഏകദേശവും ഇരുനൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പ്രസ്തുത കലോത്സവത്തിന്റെ ഉദ്ഘാടനത്തില്‍ എം.ജെ.എസ്സ്.എസ്സ്.എ അയര്‍ലണ്ട് ഭദ്രാസന ഡയറക്ടര്‍ റവ.ഫാ.ബിജു പാറേക്കാട്ടില്‍ അധ്യക്ഷം വഹിക്കുന്നതാണ്. അന്നേദിവസം രാവിലെ 9 മണിക്ക് രെജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ബാലകലോത്സവം വൈകിട്ട് നാലുമണിക്ക് സമാപിക്കുന്നതായിരിക്കും.

ഗാല്‍വേയിലുള്ള ഗോര്‍ട്ട് കമ്മ്യൂണിറ്റി സെന്ററില്‍ (Gort community Centre ,Galway) വെച്ച് നടക്കുന്ന സണ്‍ഡേസ്‌കൂള്‍ ബാലകലോത്സവത്തില്‍ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു അഞ്ചു സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, പ്രസംഗം, ആരാധനാഗീതം മലയാളം, ആരാധനാഗീതം സുറിയാനി, ബൈബിള്‍ ക്വിസ്, ബൈബിള്‍ റഫറന്‍സ്, തങ്കവാക്യം എന്നീ ഇനങ്ങളിലായി നടത്തപെടുന്ന മത്സരത്തില്‍ ബെല്‍ഫാസ്റ്റ് യാക്കോബായ പള്ളിയില്‍നിന്നും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവ് തെളിയിച്ച പ്രതിഭകള്‍ വിധികര്‍ത്താക്കളായി എത്തിച്ചേരുന്നതായിരിക്കും. ഇതോടൊപ്പം കുട്ടികളുടെ ചിത്രരചനാ മത്സരവും കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ബാലകലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നത് ഗാള്‍വേ സെന്റ്.ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയാണ്. പരിപാടിയുടെ വിജയത്തിനായി എല്ലാ സണ്ടേസ്‌കൂളുകളില്‍നിന്നുമുള്ള അധ്യാപകരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. അന്നേദിവസം സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന കുട്ടികളുടെ മാഗസിന്‍ ‘മാനീസൊ’യുടെ വിതരണവും പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള ജെ.എസ്സ്.എസ്സ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെടുന്നതാണു എന്ന് ഡയറക്ടര്‍ റവ .ഫാ .ബിജു പാറേക്കാട്ടില്‍, സെക്രട്ടറി ശ്രീ.വര്ഗീസ്‌കുട്ടി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ശ്രീ.ജെയ്മോന്‍ മര്‍ക്കോസ് എന്നിവര്‍ അറിയിച്ചു. അയര്‍ലണ്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ക്കുള്ള വിപുലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഫാ .ബിജു പാറേക്കാട്ടില്‍ (എം.ജെ.എസ്സ്.എസ്സ്.എ ഡയറക്ടര്‍) Mob-0894239359

Share this news

Leave a Reply

%d bloggers like this: