കുറഞ്ഞ വാടക നിരക്കില്‍ വീട് ലഭിക്കുന്ന പദ്ധതിക്ക് ഡബ്ലിന്‍ കൗണ്‌സിലിന്റെ അംഗീകാരം

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തില്‍ വാടക നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കുറഞ്ഞ വാടകയ്ക്ക് വീട് ലഭ്യമാകുന്ന പദ്ധതിക്ക് ഡബ്ലിന്‍ കൗണ്‍സിലുകള്‍ അംഗീകാരം നല്‍കി. വരുമാനം കുറഞ്ഞവരെ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ഒരുങ്ങുന്നത്.

ഈ പദ്ധതി അനുസരിച്ച് സോഷ്യല്‍ ഹൗസിങ് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തവര്‍ക്കും, മോര്‍ട്ടഗേജ് താങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കും ഇതിലൂടെ താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കോസ്റ്റ് റെന്റല്‍ അഫൊ ഡബിള്‍ സ്‌കീം എന്ന് പേരിട്ട ഈ പദ്ധതിയിലുടെ ഡബ്ലിനിലെ ഉയര്‍ന്ന വാടക നിരക്കിനെ പ്രതിരോധിക്കാന്‍ കഴിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പദ്ധതിയുടെ ഭാഗമായി ബാലി മൂന്നിലും , ഇഞ്ചികോറിലും കൗണ്‍സില്‍ ഉടമസ്ഥയിലുള്ള സ്ഥലത്ത് ആദ്യ ഘട്ട നിര്‍മ്മാണം ആരംഭിക്കും. വാടക മാര്‍ക്കറ്റിലെ മത്സരം കുറച്ചു കൊണ്ട് വരാന്‍ കൂടിയുള്ള നടപടിയാണിത്. ഡബ്ലിന്‍ നഗരത്തില്‍ വാടക നല്കാന്‍ കഴിയാതെ തെരുവോരങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.

എമര്‍ജന്‍സി അക്കൊമൊഡേഷനുകളും, സോഷ്യല്‍ ഹൗസിങ് പദ്ധതികളിലും ഉള്‍പ്പെടാതെ ആയിരകണക്കിന് ആളുകള്‍ വീടില്ലാത്തവരായി മാറിയെന്നു രാജ്യത്തെ ഹൗസിങ് മേഖലയിലെ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യൂണിയന്‍ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ വെച്ച് ഹോംലെസ്സ്‌നെസ്സ് ഏറ്റവും കൂടുതല്‍ ഡബ്ലിന്‍ ആണെന്നും കണ്ടെത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: