അലബാമയില്‍ അബോഷന്‍ നിയമ വിരുദ്ധം : അനധികൃതമായി ഗര്‍ഭഛിദ്രം നടത്തുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് 99 വര്‍ഷം ജയില്‍ വാസം

മോണ്‍ഗോമെറി : യു.എസിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ അലബാമയില്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. അബോര്‍ഷന്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ വകുപ്പില്‍ പെടുത്തിയാണ് നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത് . റിപ്പബ്ലിക്കന്‍ ഭരണം നടത്തുന്ന ഈ യു.എസ് സംസ്ഥാനം അബോര്‍ഷനുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിര്‍മ്മാണമാണ് നടത്തിയിരിക്കുന്നത്.

അമ്മയ്ക്കും, കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് എവിടെ അബോര്‍ഷന്‍ നടത്താന്‍ അനുമതിയുള്ളു. അലബാമ പാസാക്കിയ അബോര്‍ഷന്‍ നിയമത്തിന്റെ മറ്റൊരു പ്രത്യേകത അബോര്‍ഷന് വിധേയരാകുന്നവര്‍ക്ക് മാത്രമല്ല ഇത് നടത്തുന്ന ഡോക്ടര്‍മാര്‍ക്കും 10 മുതല്‍ 99 വര്‍ഷം വരെ കഠിന തടവും അനുഭവിക്കേണ്ടി വരും.

യു.എസില്‍ മറ്റൊരു സംസ്ഥാനമായ ജോര്‍ജിയയും അബോര്‍ഷന്‍ വിരുദ്ധ നിയമം അടുത്തിടെ പാസ്സാക്കിയിരുന്നു. അലബാമയിലെ അബോര്‍ഷന്‍ നിയമം ശക്തമാക്കിയതില്‍ പ്രതിഷേധിച്ച് ഇതിനെതിരെ നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ് മനുഷ്യാവകാശ സംഘടനകള്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: