സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി ആദ്യ ഏഷ്യന്‍ രാജ്യം: തായ്വാന്‍…

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാകുന്ന ഏഷ്യയിലെ പ്രഥമ രാഷ്ട്രമെന്ന ഖ്യാതി ഇനി മുതല്‍ തായ്വാനു സ്വന്തം. തായ്വാനില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമാനുമതി ലഭിച്ചു. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്‍ പാസാക്കിയത്. സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന വിധി കോടതി രണ്ടു വര്‍ഷംമുന്‍പ് തന്നെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കുന്നത്. രാജ്യത്തെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നതാണ് പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാന്‍ ഇത്രയും സമയം എടുത്തതും.

നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്വന്തം ലിംഗത്തിലുള്ളവരെ വിവാഹം കഴിക്കുന്നവരുടെ വിവാഹം ഇനി തായ്വാനില്‍ രജിസ്റ്റര്‍ ചെയ്യാനാവും. സ്വവഗ്ഗരതി പേടിക്കെതിരായ അന്താരാഷ്ട്ര ദിനത്തിലാണ് നിയമം പാസാക്കിയിരിക്കുന്നത്. നിയമം പാസാക്കുന്ന ദിനത്തില്‍ പാര്‍ലമെന്റിന് പുറത്ത് മഴവില്‍ പതാകകളുമായി ആയിരക്കണക്കിനു സ്വവര്‍ഗ്ഗാനുരാഗികള്‍ ഒത്തുകൂടിയിരുന്നു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ നിയമ നിര്‍മാണസഭയില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ബില്ലുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പുരോഗമനം എന്ന് അവകാശപ്പെടാവുന്ന ഒന്നാണ് പാസ്സാക്കിയത്. തള്ളിക്കളഞ്ഞ രണ്ട് ബില്ലുകളും ‘വിവാഹം’ എന്നതിനെ ‘സ്വവര്‍ഗ്ഗ കുടുംബ ബന്ധം’, ‘സ്വവര്‍ഗ്ഗാനുരാദ യൂണിയന്‍സ്’ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.

ബില്ലിനെതിരെ യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പ് ബില്ല് അവതരിപ്പിക്കുന്നതിനുപോലും തടസ്സമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയാണ് സര്‍ക്കാര്‍ അതിനെ മറികടന്നത്. എന്നാല്‍ ‘വിവാഹം’ എന്നതിനുപകരം ‘പുരുഷന്റെ യും സ്ത്രീയുടേയും യൂണിയന്‍’ എന്നായിരുന്നു ഇതില്‍ അഭിസംബോധന ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ ഭുരിഭാഗം പേരും ഇതിനെ തള്ളിക്കളഞ്ഞതോടെ ‘വിവാഹം’ എന്നതിന് നിയമത്തില്‍ നല്കി യിരിക്കുന്ന നിര്‍വചനത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ നിയമം പാസ്സാക്കിയത്. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തിസല് പ്രസിഡന്റികന്റെ അനുമതി ലഭിച്ചാല്‍ മാത്രം മതി ഇനി നിയമം പ്രാബല്യത്തില്‍ വരാന്‍.

Share this news

Leave a Reply

%d bloggers like this: