ഓസ്ട്രേലിയയില്‍ ലേബറിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍

സിഡ്നി : ഓസ്ട്രേലിയന്‍ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ ലേബര്‍ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ . 151 മെമ്പര്‍മാരുടെ പ്രതിനിധി സഭയിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ 82 അംഗങ്ങളെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.

ഇക്കഴിഞ്ഞ വേനല്‍ക്കാലത്തില്‍ അടുത്തകാലത്തെ ഏറ്റവും കൊടിയ ചൂടാണ് ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തപ്പെട്ടത്. ഇത് ജനങ്ങളെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഏറെ ജാഗ്രതയുള്ളവരാക്കി മാറ്റിയിട്ടുണ്ട്. ഉഷ്ണതരംഗങ്ങളും വരള്‍ച്ചയുമെല്ലാം ഓസ്‌ട്രേലിയ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. യുവാക്കള്‍ മിക്കവരും ഈ പാരിസ്ഥിതിക രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നവരാണ്.

പാരിസ്ഥിതിക രാഷ്ട്രീയം ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനം ചെലുത്തുമെന്നാണ് ഓസ്ട്രേലിയന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ലിബറല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ക്കിടയില്‍ ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ ആശയശാസ്ത്രപരമായ ചര്‍ച്ചകള്‍ നടന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ഓസ്ട്രേലിയയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: