അയര്‍ലണ്ടില്‍ അരലക്ഷത്തോളം ആളുകളുടെ ഫേസ്ബുക് വിവരങ്ങള്‍ ചോര്‍ന്നു

ഡബ്ലിന്‍ : അരലക്ഷത്തോളം അയര്‍ലണ്ടുകാരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച് ഫേസ്ബുക്. യൂറോപ്യന്‍ യൂണിയനില്‍ വെച്ച് ഐറിഷുകാരായ ഫേസ്ബുക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ഏറ്റവും കൂടുതല്‍ ചോര്‍ന്നതെന്നും ഫേസ്ബുക് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഐറിഷ് കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ റിച്ചാര്‍ഡ് ബ്രെട്ടനെ ഇത് രേഖാമൂലം അറിയിച്ചു.

യൂറോപ്പ്യന്‍ യൂണിയനുമായി ഫേസ്ബുക് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ലഘനം നടന്നതോടെ ഫേസ്ബുക്കിനെതിരെ പിഴ ചുമത്തിയേക്കുമെന്നാണ് സൂചന. ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നപ്പോള്‍ ഇതില്‍ എത്രത്തോളം യൂറോപ്പ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇതിനു ശേഷം ഉപയോക്താക്കളുടെ സുരക്ഷാ ശക്തമാക്കുമെന്നും ഫേസ്ബുക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പിന് ശേഷവും ഫേസ്ബുക്കിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം. ഐറിഷുകാരായ ഫേസ്ബുക് ഉപയോക്താക്കളുടെ ഇമെയില്‍ , ജനന തിയ്യതി, കോണ്‍ടാക്ട് വിവരങ്ങള്‍ , ഫേസ്ബുക് ഉപയോഗിക്കുന്ന ലൊക്കേഷന്‍സ് തുടങ്ങി വന്‍തോതില്‍ വ്യക്തിവിവരങ്ങള്‍ ആണ് ചോര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: