ജനവിധി എന്താകും? കാത്തിരിപ്പിന്റെ നാളുകള്‍ക്ക് വിട; സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ടുകൊണ്ട് നാളെ വോട്ടെണ്ണല്‍

ന്യൂഡല്‍ഹി : ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും ഉദ്യോഗജനകമായ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. നാളെ 11 മണിയോടെ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ലീഡ് അറിയാന്‍ കഴിഞ്ഞേക്കും. യു.ഡി ഫ് – എന്‍.ഡി എ ശക്തമായി മത്സരിച്ചപ്പോള്‍ ജനം ആര്‍ക്കൊപ്പം നിലകൊണ്ടു എന്നതിനും നാളെ ഉത്തരം ലഭിക്കും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്രത്തോളം ഫലപ്രദമായി എന്നതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. കേരളം ഉള്‍പ്പെടെ തെക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ രാഹുലിനൊപ്പം ഉണ്ടാകും എന്നതിന്റെ സൂചനയും ലഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കാണാതിരുന്ന മറ്റൊരു പ്രത്യേകതയും ഇത്തവണ എടുത്തു പറയേണ്ടിയിരിക്കുന്നു. ആത്മവിശ്വസത്തോടെയുള്ള രാഹുലിന്റെ തിരിച്ചു വരവ് യു.പി .എ യുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. ഇത്തവണത്തെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതൃത്വ ഗുണമുള്ള യു.പി. എ നേതാവിനെയും രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ കഴിഞ്ഞു.

എന്‍.ഡി എ യും അതിശക്തമായ പ്രചാരണ പരിപാടിയിലൂടെയാണ് കടന്നു പോയത് . ഭൂരിഭക്ഷം ലഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഘടക കക്ഷികളുമായി ധാരണയിലെത്താനും എന്‍.ഡി എ ശ്രമം നടത്തുന്നുണ്ട്. കേരളത്തില്‍ എന്‍.ഡി എ അകൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തെത്തിയിരുന്നു. വി.വി പാറ്റില്‍ കൃത്രിമത്വം നടന്നതായുള്ള വാര്‍ത്തകളും തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി.

പലസ്ഥലങ്ങളിലും കള്ളവോട്ടുകളും പിടിക്കപ്പെട്ടിരുന്നു . തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി എ യോട് അനുകൂലമായി ചില നടപടികള്‍ സ്വീകരിച്ചതായും യു.ഡി ഫ് ചൂണ്ടികാട്ടിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നിരവധി ആക്ഷേപങ്ങള്‍ ഉയരുമ്പോഴും ഇന്ത്യ കാതോര്‍ക്കുകയാണ് നാളെത്തെ ഫലത്തിനായി.

ഡികെ

Share this news

Leave a Reply

%d bloggers like this: