ഗുജറാത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫലത്തില്‍ ഒരു വിദ്യാര്‍ഥി പോലും ജയിക്കാത്ത 63 സ്‌കൂളുകള്‍’ ‘ഗുജറാത്ത് മാതൃക’യെ ട്രോളി സോഷ്യല്‍മീഡിയ…

അഹമ്മദാബാദ്: ഗുജറാത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫലം പുറത്തുവന്നപ്പോള്‍ ഒരു വിദ്യാര്‍ഥി പോലും വിജയിച്ചിട്ടില്ലാത്ത 63 സ്‌കൂളുകള്‍. മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയവരില്‍ 66 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്.

ആണ്‍കുട്ടികളുടെ വിജയശതമാനം 62ഉം പെണ്‍കുട്ടികളുടെത് 72 ഉം ആണ്. കഴിഞ്ഞവര്‍ഷം ഇത് 67 ആയിരുന്നു. പരീക്ഷ എഴുതിയ 8,22,823 ല്‍ 5,51,023 വിദ്യാര്‍ഥികള്‍ വിജയിച്ചതായി ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ചെയര്‍മാന്‍ എ.ജെ ഷാ അറിയിച്ചു. രണ്ടാമതും പരീക്ഷയെഴുതിയവരില്‍ 17 ശതമാനമേ വിജയിച്ചുള്ളൂ. ഇംഗ്ലീഷ് മീഡിയത്തില്‍ 88ഉം ഹിന്ദി മീഡിയത്തില്‍ 72ഉം ഗുജറാത്തി മീഡിയത്തില്‍ 64ഉം ആണ് വിജയശതമാനം.

അതേസമയം, 63 സ്‌കൂളുകളിലെ ഒരുവിദ്യാര്‍ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത ഗുജറാത്തിലെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പരിഹാസം നിറഞ്ഞു. ഗുജറാത്തിലെ വികസനം രാജ്യത്തിനു മൊത്തം മാതൃകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും അവകാശവാദങ്ങള്‍ക്കു നേരെയുള്ള പരിഹാസമാണിതെന്നും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: