അയര്‍ലണ്ടില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ; പോളിങ് 7 എ. എം മുതല്‍ 10 പി. എം വരെ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ന് വോട്ടെടുപ്പ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും, യൂറോപ്പ്യന്‍ പാര്‌ലമെന്റിലേക്കുമുള്ള പോളിങ് ആണ് ഇന്ന് നടക്കുക. ഇന്ന് രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ വോട്ട് ചെയ്യാം. ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ മൂന്ന് വോട്ടുകള്‍ ചെയ്യാനാകും.

യൂറോപ്പ്യന്‍ പാര്‍ലമെന്റ്, ലോക്കല്‍ ബോഡി വോട്ട് , കൂടാതെ വിവാഹമോചനം ലഭിക്കാനുള്ള കാലാവധി 4 വര്‍ഷത്തില്‍ നിന്നും രണ്ടു വര്‍ഷമാക്കി കുറയ്ക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഇന്നത്തെ വോട്ടിങ്‌ലൂടെ ആയിരിക്കും.

ലീമെറിക്ക് , കോര്‍ക്ക് , വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലേക്ക് നേരിട്ടുള്ള മേയര്‍ നിയമനം തീരുമാനിക്കപ്പെടുന്നതും ഈ തെരഞ്ഞെടുപ്പോടെ ആയിരിക്കും. ഇവിടെയുള്ള വോട്ടര്‍മാര്‍ക്ക് മേയര്‍ നിയമനവുമായി ബന്ധപ്പെട്ട വോട്ടു കൂടി രേഖപെടുത്താം.

യൂണിയന്‍ പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ലോക്കല്‍ ബോഡി വോട്ടിങ്ങില്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം ഉള്ളത്. പോളിങ് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും ഇതിന് പകരമായി തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: