കേരളാ ഹൗസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 8 ന്…

ഡബ്ലിന്‍: ജൂണ്‍ 15 ന് നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവെലിന് മുന്നോടിയായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 8 നു ടെറല്‍സ്‌ടൌണ്‍ ഡെന്നിസ് മുള്‍ഡാര്‍ട്ട് ക്രിക്കറ്റ് ഗ്രൗഡില്‍ വച്ച് നടക്കുന്നു. മികച്ച ടീമുകളെ ഉള്‍കൊള്ളിച്ചു നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി അയര്‍ലണ്ടിലെ വിവിധ കോണുകളില്‍ നിന്നും ടീമുകളെത്തുന്നു.

കഴിഞ്ഞ 4 വര്‍ഷവും ഫൈനല്‍ കളിക്കുകയും അതില്‍ 3 വട്ടം ചാമ്പ്യന്‍ കിരീടം കരസ്ഥമാക്കുകയും ചെയ്ത ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ടീമും, കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ താല ചലഞ്ചേഴ്സും, TSK ടൂര്‍ണമെന്റ് വിജയികളും മുന്നും ഫോമിലുള്ള താല സൂപ്പര്‍ കിങ്സും, പഴയകാല പ്രതാപത്തെ വിളിച്ചോതുന്ന പടകുതിരയും, ഐറിഷ് ഡിവിഷന്‍ 2 ലെ കളിക്കാരുമായി എത്തുന്ന കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്‌സും, ഒരുപിടി മാച്ച് വിന്നേഴ്സുമായി എത്തുന്ന ഫിംഗ്ലസ് ഇലവനും, ശക്തരായ ലേക്സ്ലിപ് ലയന്‍സും, മയോ ഇന്ത്യന്‍സും കൂടി എത്തുന്നതോടെ തീപാറും പോരാട്ടങ്ങള്‍ക്ക് വേദിയാകുകയാണ് കേരളാ ഹൗസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്.

ഒന്നാം സ്ഥാനക്കാര്‍ക്ക് ഓസ്‌കാര്‍ ട്രാവല്‍ ഇവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കാറ്റെര്‍സ് നല്‍കുന്ന 301 യൂറോ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബ് നല്‍കുന്ന എവര്‍ റോളിങ്ങ് ട്രോഫിയും ബോംബെ ബസാര്‍ ആര്‍ടെയിന്‍ നല്‍കുന്ന 151 യൂറോ ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കുന്നു.

Share this news

Leave a Reply

%d bloggers like this: