മരണത്തിന് മുന്‍പേ ഹൃദയാഘാതം കണ്ടുപിടിക്കാന്‍ ആദ്യമായി എം.ആര്‍.ഐ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍…

ലണ്ടന്‍: ജീവനുള്ളപ്പോള്‍ തന്നേ രോഗികളുടെ ഹൃദയസംബന്ധമായ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാനുള്ള സംവിധാനം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍. ഹൈപ്പര്‍ട്രോഫിക്ക് മയോപ്പതിയുള്ള രോഗികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്താണ് രോഗം നിര്‍ണയിക്കുക. ലോകത്ത് 500ല്‍ ഒരാള്‍ക്ക് ഈരോഗമുണ്ടെങ്കിലും പലപ്പോഴും തിരിച്ചറിയാതെ രോഗികള്‍ മരിക്കുന്നതാണ് പതിവ്.

23വയസ്സുകാരനായ ഇംഗ്ലീഷ് ഫുട്ബോള്‍ താരം ഫാബ്രിക്ക മുവാമ്പ 2012ല്‍ ഈരോഗം പിടിപെട്ട് കളിക്കിടെ വീണിരുന്നു. അതിന് ശേഷം ജീവനുള്ളവരില്‍ ഈ രോഗം കണ്ടുപിടുക്കാനായിട്ടില്ല. ഹാര്‍ട്ടിലെ ഫൈബറിനെ കുറിച്ച് പഠനം നടത്താനാവാത്തതിനാലാണ് ജീവിച്ചിരിക്കുന്നവരില്‍ ഈ രോഗം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നത്.

ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതിയുള്ളവരിലെ ഹൃദയത്തില്‍ ഫൈബറിന്റെ ഘടന സാധാരക്കാരില്‍ നിന്നു വ്യത്യസ്ഥമായിരിക്കും. അതിനാല്‍ അവയവങ്ങളിലേക്കുളള ഹൃദയമിടിപ്പ് കൃത്യമായി എത്തില്ല. മാത്രമല്ല ഹൃദയത്തിന്റെ ചില ഭാഗങ്ങള്‍ വീര്‍ത്തിരിക്കുന്നതിനാല്‍ കൃത്ത്യമായ മിടിപ്പില്ലാതിരിക്കുകയും സ്ട്രോക്കും ഹൃദയസ്ഥംബനവും മൂലം മരിക്കുകയും ചെയ്യും. നേരത്തെ ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ ഇവ രോഗി മരിച്ചതിന് ശേഷമാണ് കണ്ടത്തിയിരുന്നത്. എന്നാല്‍ ഇനി രോഗി ജീവിച്ചിരിക്കുമ്പോള്‍ തന്നേ രോഗകാരണം കണ്ടെത്തി ചികിത്സിക്കാമെന്നാണ് പുതിയ പഠനം തെളിയിച്ചത്.

ആദ്യമായാണ് കാര്‍ഡിയോമയോപ്പതി ജീവിച്ചിരിക്കുന്നവരില്‍ കണ്ടെത്തുന്നത്. പുതിയ സ്‌കാനിങ്ങ് രീതിയിലൂടെ പെട്ടന്ന് തന്നെ രോഗം തിരിച്ചറിഞ്ഞ് രോഗികളെ ചികില്‍സിച്ച് ഫൈബറുകള്‍ മാറ്റാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാര്‍ഡിയോളജിസ്റ്റ് ഡോ. റിന അരിഗ പറഞ്ഞു. സ്‌ക്കാനിങ്ങില്‍ ഹൃദയത്തിലെ ഫൈബറുകള്‍ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഡോക്ടര്‍ക്ക് ഡീഫൈബ്രല്ലേറ്ററുകള്‍ ഹൃദയത്തില്‍ സ്ഥാപിക്കാനാവും. ഡീഫൈബ്രല്ലേറ്ററുകള്‍ ഒരു ഇലക്ട്രോണിക്ക് ഉപകരണമാണ്. സാധാരണ രീതിയില്‍ മിടുപ്പ് നിന്നാല്‍ ഇത് കൊണ്ട് തുടരാന്‍ കഴിയും. ധാരാളം ആളുകള്‍ ഹൈപ്പര്‍ട്ടോണിക്ക് മയോപ്പതിയുണ്ടെന്ന് അറിയാതെയാണ് ജീവിക്കുന്നത്. രോഗം അറിയാതെ പോകുന്നതിനാലാണ് പല യുവാക്കളും പെട്ടന്ന് മരിക്കുന്നതെന്നും ഡോ.അരിഗ അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: