അല്‍- ക്വയ്ദ യെ തളയ്ക്കാന്‍ മാലിയിലേയ്ക്ക് അയര്‍ലന്‍ഡ് സൈന്യം

ഡബ്ലിന്‍ : മാലിയിലേക്ക് സൈനിക സഹായം എത്തിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിന്നും സേനയെ അയക്കാന്‍ തീരുമാനം. മാലിയില്‍ ആര്‍മി റേഞ്ചര്‍ വിങ് വിന്യസിക്കാന്‍ അടുത്ത ആഴ്ച ക്യാബിനെറ്റിന്റെ അംഗീകാരം ലഭിച്ചേക്കും. യു. എന്‍ സമാധാന സേനയുടെ ഭാഗമായി മാലിയിലേക്ക് അത്യാവശ്യമായി സേനയെ നിയോഗിക്കുന്ന കാര്യത്തില്‍ മിനിസ്റ്റര്‍ ഫോര്‍ ഡിഫെന്‍സ് പോള്‍ കെഹോ ആണ് ഇത്തരമൊരു പ്രൊപോസല്‍ കൊണ്ടുവന്നത്.

യു .എന്‍ മിഷന്റെ ഭാഗമായി 12 പേര്‍ വീതം അടങ്ങുന്ന സേന ഗ്രൂപ്പ് മാലിയില്‍ മുഴുവന്‍ സമയ പെട്രോളിംഗ് നടത്താന്‍ നിയോഗിക്കപെടും. മാലിയില്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമായ സാഹചര്യത്തിലാണ് നീക്കം. 12 പേര്‍ അടങ്ങുന്ന സംഘമായി സൈനികരെ മുഴുവന്‍ സമയ പെട്രോളിങ്ങിന് നിയോഗിച്ചേക്കും. 2015 മുതല്‍ അല്‍ -ക്വയ്ദ യുടെ ആക്രമണങ്ങള്‍ നേരിടുന്ന മാലിയില്‍ ഇപ്പോള്‍ ഇത് രാജ്യം മുഴുവനും വ്യാപകമായിട്ടണ്ട്.

വടക്കന്‍ മാലിയില്‍ മാത്രമുണ്ടായിരുന്ന തീവ്രവാദ ഭീഷണി തെക്കോട്ടും വ്യാപിക്കുകയാണ്. എവിടെ ന്യൂന പക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തെയാണ് കൂടുതലായും മുസ്ലിം തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇവിടെനിന്നും പലായനം ചെയുന്ന ന്യൂന പക്ഷങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. നിലവില്‍ പതിനായിരക്കണക്കിന് യു.എന്‍ യൂണിഫോം സേനയുടെ സാനിധ്യം ഇവിടെയുണ്ട്.

ചൈന, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളും സേനയെ അയക്കുന്നുണ്ട്. പ്രതിവര്‍ഷം 200 ഇല്‍ കൂടുതല്‍ സേന അംഗങ്ങള്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപെടുന്നുണ്ട്. സിറിയയില്‍ വംശനാശത്തിന്റെ വക്കിലെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചേക്കേറുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീഷണി നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ ഫോഴ്സിനെ അയക്കാനും ലക്ഷ്യമിടുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: