രക്തപരിശോധനയിലൂടെ അപസ്മാര രോഗം നേരെത്തെ തിരിച്ചറിയാന്‍ കഴിയുന്ന കണ്ടുപിടിത്തവുമായി റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് അയര്‍ലന്‍ഡ്

ഡബ്ലിന്‍ : അപസ്മാര രോഗ മുന്നറിയിപ്പ് നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍. അപസ്മാര രോഗ ലക്ഷണങ്ങള്‍ കാണുന്നതിന് മുന്‍പ് രക്തത്തില്‍ കണ്ടെത്തിയ ചില ഘടകങ്ങള്‍ അപസ്മാരത്തിനു കാരണമാകുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍ അയര്‍ലന്‍ഡ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രസിദ്ധികരിച്ചു.

രക്തത്തിലെ ചില രാസഘടകങ്ങളുടെ സാന്നിധ്യം അപസ്മാര രോഗത്തിന് കരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. രക്തത്തില്‍ tRNAs തന്മാത്രകള്‍ കൂടുതലുള്ള രക്ത സാമ്പിളുകളില്‍ അപസ്മാര രോഗ സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. DNA യുമായി അടുത്ത് ബന്ധമുള്ളതും, കോശങ്ങള്‍ക്കിടയില്‍ പ്രോട്ടീന്‍ നിര്‍മാണത്തിന് സഹായിക്കുന്ന ഈ രാസഘടകം കോശങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ തകര്‍കപെട്ടു തന്മാത്രകളായി രക്തത്തില്‍ കാണപ്പെടുന്നു.

രക്തത്തില്‍ ഈ തന്മാത്രകള്‍ കാണപ്പെട്ട 90 ശതമാനം ആളുകളിലും അപസ്മാര ലക്ഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപസ്മാര രോഗികളില്‍ നിന്നെടുത്ത രക്ത സാമ്പിളുകളിലും ഇത് കണ്ടെത്തി. തലച്ചോറിലെ കോശങ്ങളിലുണ്ടകുന്ന സമ്മര്‍ദ്ദം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അപസമര സാധ്യത മുന്‍കൂട്ടി അറിയാന്‍ സാധിക്കും.

Share this news

Leave a Reply

%d bloggers like this: