Wednesday, May 27, 2020

ചാമ്പ്യന്‍ ഷെഫ് മത്സരം…

Updated on 11-06-2019 at 12:29 pm

Share this news

ഡബ്ലിന്‍: മലയാളികളുടെ രുചിക്കൂട്ടുകളുടെയും, രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് കേരളാഹൗസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ ഷെഫ് മത്സരം ഇത്തവണയും. നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളാഹൗസ് കാര്‍ണിവല്‍ ദിനമായ ജൂണ്‍ 15 ശനിയാഴ്ച 12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൗണ്ടറില്‍ എത്തിക്കുക. അയര്‍ലണ്ടില്‍ മികച്ച ഷെഫുമാര്‍ മത്സരത്തിനു വിധി കര്‍ത്താക്കളായി എത്തുന്നു .

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് യൂറേഷ്യ ഫ്രൂട്‌സ് ആന്‍ഡ് വെജ് നല്‍കുന്ന 50 യൂറോ ഗിഫ്റ്റ് വൗച്ചറും രണ്ടാം സ്ഥാനക്കാര്‍ക്ക് 25 യൂറോ ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നു. ചാമ്പ്യന്‍ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടുവ്യത്യസ മത്സരങ്ങളണന്ന് കേരള ഹൗസ് ഭാരവാഗികള്‍ അറിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റോയ് -0892319427, വിനോദ് – 0871320706

comments


 

Other news in this section
WhatsApp chat