എന്റര്‍പ്രൈസ് സര്‍വീസില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം

ഡബ്ലിന്‍ : ഐറിഷ് റെയിലില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം നടന്നതായി പരാതി. കഴിഞ്ഞ ഞായറാഴ്ച ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു സംഭവം. ബെല്‍ഫാസ്റ്റ് – ഡബ്ലിന്‍ എന്റര്‍പ്രൈസ് സര്‍വീസില്‍ ഞായറാഴ്ച വൈകിട്ട് യാത്ര ചെയ്ത ഇന്‍ഡ്യക്കാര്‍ക്കാണ് ദുരനുഭവം നേരിട്ടത്.

ഇന്ത്യക്കാരനായ പ്രസൂണ്‍ ഭട്ടാചാരിയും, മാതാ പിതാക്കളുമാണ് വംശീയ അധിക്ഷേപം നേരിട്ടത്. ട്രെയിനില്‍ തൊട്ടടുത്ത് ഉണ്ടായിരുന്ന ആളാണ് ഇവര്‍ക്ക് നേരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചത്. ഒരു മണിക്കൂറോളം ഇയാള്‍ ഇന്ത്യന്‍ ഭാഷയേയും, ഇന്ത്യക്കാരുടെ നിറത്തെയും ആക്ഷേപിച്ചു സംസാരിക്കുകയായിരുന്നു. ഇത്രെയും നേരം അധിക്ഷേപം നേരിട്ടിട്ടും ഐറിഷ് റെയില്‍ ഇതിനെതിരെ നടപടികള്‍ എടുത്തില്ലെന്നും പരാതിയുയരുനുണ്ട്.

ട്രെയിനില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു സഹയാത്രികരും സംഭവത്തില്‍ ഐറിഷ് റെയ്ലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ട്രെയിന്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഇന്ത്യന്‍ കുടുംബത്തിന് സഹായങ്ങള്‍ ലഭിച്ചല്ലെന്നും സഹയാത്രികരും സാക്ഷ്യപ്പെടുത്തുന്നു. ആ കോച്ചില്‍ ഉണ്ടായിരുന്ന മറ്റൊരാളും ഇന്ത്യന്‍ കുടുംബത്തിന് നേരെ ഉണ്ടായിരുന്ന അധിക്ഷേപത്തെ പിന്തുണച്ചുവെന്നും ഇവര്‍ പറയുന്നു.

ഐറിഷ് റെയില്‍ സര്‍വീസുകളില്‍ കസ്റ്റമേര്‍ സപ്പോര്‍ട്ട് സര്‍വീസ് ഉണ്ടായിരുന്നിട്ടും ഇത്തരം അധിക്ഷേപങ്ങള്‍ കുറയുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ സാമൂഹ്യ വിരുദ്ധ രുടെയും, യാത്രക്കാര്‍ നേരിടുന്ന മറ്റേതു പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റമേര്‍ സപ്പോര്‍ട്ട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഐറിഷ് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുകയാണ്.

Share this news

Leave a Reply

%d bloggers like this: