മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന് വിശുദ്ധയായി പ്രഖ്യാപിക്കും…

തൃശൂര്‍: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒക്ടോബര്‍ 13ന് വത്തിക്കാനില്‍ വച്ച് വിശുദ്ധയായി നാമകരണം ചെയ്യും. ഇന്നലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമില്‍ വിളിച്ചുകൂട്ടിയ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററി ഓഫ് കാര്‍ഡിനല്‍സിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. റോമില്‍ നടന്ന ചടങ്ങില്‍ മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ബെനഡിക്റ്റ് വടക്കേക്കര ഒഎഫ്എം പങ്കെടുത്തിരുന്നു. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍ ചിറമേല്‍ മങ്കിടിയാന്‍ തോമ-താണ്ട ദമ്പതികളുടെ … Read more