ശബരിമല യുവതീ പ്രവേശനം: തടയാന്‍ തല്ക്കാലം നിയമം നിര്‍മ്മിക്കില്ല, കേന്ദ്രം…

ശബരീമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി മറികടന്ന് യുവതീപ്രവേശനം തടയാനുള്ള നിയമം തല്‍ക്കാലം കൊണ്ടുവരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് ഇതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ ആചാരം നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് യുവതീപ്രവേശനം തടയുന്നതിനായി എന്‍കെ പ്രേമചന്ദ്രന്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള അവസ്ഥ തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലാണ് പ്രേമചന്ദ്രന്‍ അവതിപ്പിച്ചത്. സ്വകാര്യബില്‍ അപൂര്‍ണമാണെന്നും സമഗ്രമായ നിയമനിര്‍മ്മാണം വേണമെന്നുമാണ് ബിജെപി എംപി മീനാക്ഷി ലേഖിയുടെ നിലപാട്.

Share this news

Leave a Reply

%d bloggers like this: