പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് : കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപങ്ങളുടെ പെരുമഴ

ന്യൂഡല്‍ഹി: വന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റിന് തുടക്കം. സമഗ്രമേഖലകളിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന പ്രഖ്യാപങ്ങളാണ് തുടക്കത്തില്‍ ഇന്നത്തെ ബഡ്ജറ്റ് സമ്മേളനത്തെ ആകര്‍ഷകമാക്കിയത്. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രാധാന്യം കൊടുത്തത് സമ്പദ് വ്യവസ്ഥയ്ക്ക് ആയിരുന്നെങ്കില്‍ ഇത്തവണത്തേത് എല്ലാ മേഖലകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടായിരുന്നു അവതരണം.

പ്രവാസികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനവും ഉണ്ടായി . ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കാലതാമസമില്ലാതെ ഇതു ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രവാസികള്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ 180 ദിവസം എന്ന സമയ പരിധി ആവശ്യമില്ലെന്ന് ധനമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: