രാജ്യം കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വരള്‍ച്ച; മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ ഏജന്‍സികള്‍…

ഡബ്ലിന്‍: അയര്‍ലന്‍ഡ് കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് മുന്നറിയിപ്പ്. നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സിയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യം വന്‍ കടബാധ്യത നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ദേശീയ ധനകാര്യ മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ അയര്‍ലന്‍ഡിന് 205 ബില്യണ്‍ യൂറോയാണ് കടബാധ്യതയായി ഉള്ളത്. ഇത് മുന്‍ വര്‍ഷത്തെ സാമ്പത്തികമാന്ദ്യ കാലത്തുള്ളതിനേക്കാളും നാലിരട്ടി കൂടുതലാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള … Read more