മലപ്പുറത്തിന് ശേഷം കൊല്ലത്തും ഡിഫ്തീരിയ സ്ഥിരീകരണം; ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി…

മലപ്പുറം എടപ്പാളില്‍ ഡിഫ്ത്തീരിയ ബാധിച്ച കുട്ടി മരിച്ച് ഒരുമാസം പിന്നിട്ടിതിന് പിന്നാലെ കൊല്ലത്തും 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ കുട്ടിക്കാണ് രോഗം ബാധിച്ചത്. ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ വി.വി.ഷേര്‍ളി അറിയിച്ചു.

രോഗം കണ്ടെത്തിയ മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇവരില്‍ 36 പേര്‍ക്ക് നി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. ഇവര്‍ക്ക് ചികിത്സയായി 14 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറയുന്നു. അന്തേവാസികളായ എല്ലാവര്‍ക്കും ടിഡി വാക്സിന്‍ നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത 224 പേര്‍ക്ക് പ്രതിരോധ നടപടി എന്ന നിലയില്‍ 10 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ രോഗം പകരാന്‍ സാധ്യത കൂടുതലാണെന്നതിലാണ് എല്ലാവര്‍ക്കും പ്രതിരോധ മരുന്ന നല്‍കാന്‍ തീരമാനിച്ചിട്ടുള്ളത്. കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയ എന്ന ബാക്ടീരിയയാണ് ഡിഫ്ത്തീരിയക്ക് കാരണമാകുന്നത്. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: