കെന്നി – ലിയോ സര്‍ക്കാറുകള്‍ രാജ്യത്തെ കൊണ്ടെത്തിച്ചത് വന്‍ കടക്കെണിയിലേക്ക് : അയര്‍ലണ്ടിലെ സാഹചര്യം ഗ്രീസിനെക്കാള്‍ മോശമെന്ന് വിദഗ്ധര്‍; സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കും സാധ്യത

ഡബ്ലിന്‍ : അയര്‍ലണ്ട് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുവരുന്നതായുള്ള ഐറിഷ് ട്രഷറി മാനേജ്‌മെന്റിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. രാജ്യത്ത് തൊഴില്‍ മേഖലയിലുള്ള യുവാക്കളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. അയര്‍ലണ്ടില്‍ ഒരാള്‍ വീതം 42,000 യൂറോ കടക്കാരാണ്. മൊത്തം 201 ബില്യണ്‍ യൂറോ കടമാണ് അയര്‍ലണ്ട് നേരിടുന്നത്. ഗ്രീസ് കടക്കെണിയില്‍ അകപ്പെടാനുണ്ടായ സാഹചര്യത്തേക്കാള്‍ മോശമാണ് അയര്‍ലണ്ടിന്റെ അവസ്ഥയെന്നും ധനകാര്യ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥയില്‍ സെന്‍ട്രല്‍ ബാങ്ക് കാര്യക്ഷമമായി ഇടപെട്ടാല്‍ … Read more