ലോകത്തിന്റെ ഏതു കോണിലകപ്പെട്ടാലും വിമാനത്തിന് അടിയന്ത സഹായം ലഭ്യമാക്കുന്ന ആദ്യത്തെ സാറ്റലൈറ്റ് എയര്‍ട്രാഫിക് സംവിധനം ഒരുക്കി ഐ. എ. എ നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍

ക്ലെയര്‍ : ലോകത്ത് എവിടെയായാലും വിമാനങ്ങളെ നിരീക്ഷക്കുകയും, അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ലോകത്തെ തന്നെ ആദ്യത്തെ സാറ്റലൈറ്റ് എയര്‍ട്രാഫിക് സംവിധാനം തയ്യാറായി. ഐറിഷ് ഏവിയേഷന്‍
അതോറിറ്റിയുടെ ക്ലെയറിലുള്ള കമ്യൂണിക്കേഷന്‍ സെന്ററിലാണ് ഈ സാറ്റലൈറ്റ് സര്‍വെയ്‌ലന്‍സ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

എയറിയോണ്‍ അലെര്‍ട് ‘എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ ലോകത്തില്‍ എവിടെയും വിമാനങ്ങളെ നിരീക്ഷിക്കുകയും, എയര്‍ സര്‍വീസുകള്‍ക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോള്‍ സഹായം ലഭ്യമാക്കാനും ഉപയോഗപ്പടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കൊമേര്‍ഷ്യല്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റേഴ്സ്, എയര്‍ ലൈനുകള്‍, ദുരന്ത നിവാരണ വിഭാഗം എന്നിവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാനും കഴിയും. 200 എയര്‍ലൈനുകള്‍ ഇതുവരെ ഈ സംവിധാനം ലഭ്യമാക്കുന്ന കരാറില്‍ ഒപ്പുവെച്ചുകഴിഞ്ഞു. നിലവില്‍ ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനവും എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ സാധ്യമല്ല. വിമാനത്തിന്റെ പൊസിഷന്‍ മനസിലാക്കാന്‍ പറ്റുന്നത് ഓരോ 10 മുതല്‍ 14 മിനുട്ടിലാണ്.

വിമാനം നിരീക്ഷണ വിധേയമല്ലാത്ത മിനിറ്റുകളില്‍ ഇതിനു എന്ത് സംഭവിച്ചാലും അത് ട്രാക്ക് ചെയ്യാനും സാധിക്കാറില്ല. എന്നാല്‍ പുതിയ അലെര്‍ട് സംവിധാനം ഉപയോഗിച്ച് ഓരോ 8 സെക്കന്റിലും വിമാനത്തിന്റെ ലൈവ് പൊസിഷന്‍ അറിയാന്‍ സാധിക്കും. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോള്‍ അതറിയാനും സാധിക്കും.

കാണാതായ മലേഷ്യന്‍ വിമാനം, എത്യോപ്യന്‍ അപകടം, തുടങ്ങിയ വിമാന അപകടങ്ങളെ കുറിച്ച് വിശദമായ വിവരം ലഭിച്ചത് ഇവ കാണാതാകുന്നതിന് തൊട്ടു മുന്‍പുള്ള പൊസിഷന്‍ മനസിലാക്കിയായിരുന്നു. ഇത്തരത്തില്‍ ലോകത്തു കാണാതായ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഈ പുതിയ സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനത്തിലൂടെ ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: