പശ്ചിമേഷ്യയുടെ നിലനില്‍പിന് ഇറാന്‍ ഭീഷണിയെന്ന് ഇസ്രായേല്‍: വേണ്ടിവന്നാല്‍ ഇറാനെതിരെ എഫ് -35 യുദ്ധവിമാനങ്ങള്‍ പ്രയോഗിക്കുമെന്നും മുന്നറിയിപ്

ജറുസലേം: പശ്ചിമേഷ്യയുടെ ഉറക്കം കെടുത്തുന്ന നടപടികളുമായി ഇറാന്‍ മുന്നോട്ട് പോയാല്‍ നോക്കി നില്കാനാവില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ രാജ്യങ്ങളുടെ സമാധാനം കെടുത്തുന്ന ഇറാനെതിരെ മുന്നറിയിപ്പുമായാണ് ഇസ്രായേല്‍ രംഗത്തെത്തിയിരിക്കുന്നത്. എഫ് -35 യുദ്ധവിമാനങ്ങള്‍ക്ക് ഇറാനും സിറിയയുമടക്കം മിഡില്‍ ഈസ്റ്റിലെ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഇസ്രായേലി വ്യോമതാവളത്തില്‍ നിന്നും എഫ് -35 വിമാനങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് നെതന്യാഹു ഇറാനെതിരെ തുറന്നടിച്ചത്. അമേരിക്ക ഉള്‍പ്പടെയുള്ള വന്‍ ശക്തികള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവക്കരാറില്‍നിന്നും അമേരിക്കയും, ഇറാനും പിന്‍വാങ്ങിയാതോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സംപൂഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ തുടരുകയാണ്. അതാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയേയും പ്രകോപിപ്പിച്ചത്.

തുടക്കം മുതല്‍തന്നെ ഇറാനുമായുള്ള ആണവ കരാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ആളാണ് നെതന്യാഹു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ ആണവ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അമേരിക്ക കരാറില്‍നിന്നും പിന്മാറി. അണുബോംബ് നിര്‍മ്മിക്കില്ല എന്നതായിരുന്നു കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥകളില്‍ ഒന്ന്.

അന്താരാഷ്ട്ര ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിന് പകരമായി ആണവ പദ്ധതികള്‍ വന്‍തോതില്‍ ചുരുക്കുമെന്നും ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)-യുടെ പരിശോധനകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ ആയുധ നിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: