കാര്‍ഗിലിന്റെ ഓര്‍മ്മകള്‍ക്ക് 20 വയസ്സ്: അതിക്രമമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി…

പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള അനര്‍ത്ഥങ്ങള്‍ പാക് നടപടികളുടെ ഭാഗമായുണ്ടായാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റാവത്ത് പറഞ്ഞു. ഇനിയുള്ള തിരിച്ചടികള്‍ കൂടുതല്‍ ആക്രാമകവും പ്രവചനാതീതവുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂ ഡല്‍ഹിയില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളം അതിന്റെ പ്രദേശങ്ങളെ പ്രതിരോധിക്കാന്‍ ദൃഢനിശ്ചയം കൊണ്ടവരാണെന്നും പാക് സഹായത്തോടെയുള്ള ഭീകരാക്രമണങ്ങളും മറ്റ് അനര്‍ത്ഥങ്ങളും മേഖലയിലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമായിരിക്കും നേരിടേണ്ടി … Read more