ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു

ന്യൂഡല്‍ഹി : സാഹസികതയില്‍ താത്പര്യമുള്ള ഇന്ത്യന്‍ വനിതകള്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയാണ് ഐടിബിപി. ഇന്ത്യന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഐടിബിപി യില്‍ വനിതകളുടെ പര്‍വ്വതാരോഹണ സംഘത്തെ സജ്ജമാക്കുന്നു. 2017 ജനുവരിയില്‍ ആണ് ഐടിബിപി വനിതാ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. അതിനുശേഷം ഈ ഉദ്യോഗസ്ഥരെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശ് മുതല്‍ ലഡാക്ക് വരെ നിയമിക്കുകയും ചെയ്തു. സേനയില്‍ എത്തുന്ന വനിതകളില്‍ സാഹസികത ഇഷ്ടപെടുന്നവരെ പര്‍വ്വതാരോഹണ സംഘത്തിന്റെ ഭാഗമാക്കി ഇവര്‍ക്ക് പരിശീലനം നല്‍കി നിലവില്‍ 14 അംഗങ്ങളുള്ള സംഘമാണ് … Read more