ആമസോണില്‍ നിന്നും വീടുകള്‍ അതും കുറഞ്ഞ ചെലവില്‍

വാഷിങ്ടണ്‍ : ഓണ്‍ലൈന്‍ വിപണിയില്‍ ഇനി വീടും ലഭ്യമാകും. ആമസോണ്‍ ആണ് ആദ്യമായി ഇത്തരമൊരു പരീക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞ ചെലവില്‍ പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളാണ് ഇപ്പോള്‍ ആമസോണില്‍ വില്പനയ്‌ക്കെത്തുന്നത്. ഫാക്ടറികളില്‍ നിര്‍മിച്ച വീടിന്റെ ഭാഗങ്ങള്‍ നമുക്കാവശ്യമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ യു.എസില്‍ ആണ് ആമസോണ്‍ വഴി ഹൌസ് കിറ്റുകള്‍ ലഭിക്കുന്നത്. ഇത് വിജയിച്ചാല്‍ ലോകമൊട്ടുക്കും വീട് വില്പനയ്‌ക്കെത്തിക്കും.

യൂറോപ്, അമേരിക്കന്‍ രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ വീടുകള്‍ ഒരു ട്രെന്‍ഡായി മറിയിട്ടുണ്ട്. വീട് നിര്‍മ്മാണത്തിന് ചെലവ് വര്‍ധിച്ചതോടെയാണ് റെഡി ടു ലിവ് ഹൗസുകള്‍ രംഗപ്രവേശം ചെയ്തത്. ഈ ഒരു ഡിമാന്‍ഡ് മനസിലാക്കി നൂറു മുതല്‍ നാനൂറു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന കിറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ആമസോണ്‍. ഇത്തരമൊരു കിറ്റിന് 5000 ഡോളര്‍ മുതലാണ് വില. മൂന്ന് ബെഡ്റൂം സാമഗ്രികള്‍ അടങ്ങിയ കിറ്റിന് 19,000 ഡോളര്‍ വില വരും. ഹൗസ് കിറ്റുകള്‍ വാങ്ങി രണ്ടോ മൂന്നോ ദിവസം കൊണ്ട് വീട് റെഡി.

Share this news

Leave a Reply

%d bloggers like this: