പ്രതിഷേധത്തിനെത്തിയ പ്രിയങ്കയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി കൂട്ടത്തില്‍ വൈദ്യുതിയും വിച്ഛേദിച്ചു : യു.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉത്തര്‍പ്രദേശിലെ സോനഭദ്ര ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ പ്രദേശത്തെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തുരത്താന്‍ യു.പി സര്‍ക്കാര്‍ കൈകൊണ്ട നടപടിയില്‍ വ്യാപക പ്രതിഷേധം. ഭൂസമരത്തെ തുടര്‍ന്നാണ് സോനഭദ്രയില്‍ വെടിവയ്പ്പുണ്ടായത്. തുടര്‍ന്ന് ഇവിടെയെത്തിയ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക മിര്‍സപുരിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രിയങ്കയെ ഉടന്‍ തന്നെ സര്‍ക്കാര്‍ കാറില്‍ ഗസ്റ്റ് ഹൗസിലേക്ക് നീക്കുകയായിരുന്നു. പ്രിയങ്കയെ ഇവിടെ നിന്നും തുരത്താനാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് … Read more