ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും മലയാളികള്‍ – ഇവര്‍ മലപ്പുറം, ഗുരുവായൂര്‍, കാസറഗോഡ് സ്വദേശികള്‍

ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാനിയന്‍ കപ്പലിലും മൂന്ന് മലയാളികളുള്ളതായി വിവരം. മലപ്പുറം വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസറഗോഡ് സ്വദേശി പ്രദീഷ് എന്നിവരാണ് ബ്രിട്ടീഷ് സേന പിടിച്ചെടുത്ത കപ്പലിലുള്ളത്. ഗ്രേസ് 1ലെ ജൂനിയര്‍ ഓഫീസറായ അജ്മല്‍ വീട്ടുകാരുമായി ബന്ധപ്പെടുകയും താനടക്കം എല്ലാവരും സുരക്ഷിതരാണ് എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ കൂടുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കപ്പലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുമാമായി പങ്കുവയ്ക്കണം എന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, … Read more