Tuesday, July 14, 2020

ഗാള്‍വേ പള്ളിയില്‍ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും

Updated on 10-08-2019 at 7:48 am

Share this news

ഗാള്‍വേ (അയര്‍ലണ്ട്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ആഗസ്റ്റ് 15 ,16(വ്യാഴം,വെള്ളി ) തീയതികളില്‍ നടത്തപ്പെടുന്നു. വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു ഓഗസ്റ്റ് 15 നു രാവിലെ 8 മണിക്ക് വി.കുര്‍ബാന ,വി .കുര്‍ബാനയെത്തുടര്‍ന്നു വി.ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, കൈമുത്തു നേര്‍ച്ചവിളമ്പു എന്നിവ നടത്തപ്പെടും.

തുടര്‍ന്ന് 9.30 ന് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഉദ്ഘാടനം ഇടവക വികാരി റവ.ഫാ.ബിജു പാറേക്കാട്ടില്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സുകളായി തിരിച്ചു വി.ബി.എസ്സ് നടത്തപെട്ടുന്നു. അവധി സമയം അലക്ഷ്യമായും അരോചകമായും ചിലവഴിക്കാതെ ക്രൈസ്തവദര്‍ശനത്തിലൂന്നി ഫലപ്രദമായി അവധിക്കാലം ചിലവഴിക്കാന്‍ വി .ബി .എസ്സ് കുട്ടികളെ സഹായിക്കുന്നു. പതിവ് അധ്യാപനശൈലിയില്‍ നിന്നും വ്യത്യസ്തമായി സംഗീതം,നടനസംഗീതം,ചിത്രവരയ്ക്കല്‍ ,ചായമടിക്കല്‍ ,കിരീടനിര്‍മ്മാണം തുടങ്ങിയ മാര്‍ഗങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആഗസ്റ്റ് 16 ന് 9.30 ന് തുടങ്ങുന്ന വി .ബി എസ്സ് ക്ലാസുകള്‍ തലേദിവസത്തെ തുടര്‍ച്ചയായി ക്ളാസ്സുകള്‍ നടത്തപ്പെടും. അന്നേദിവസം ഉച്ചയ്ക്കുശേഷം റാലി,പൊതുസമ്മേളനം ,സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയോടുകൂടി ഏകദേശം നാലുമണിയോടുകൂടി വി.ബി.എസ്സ് സമാപിക്കുന്നതാണ്. വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്കു സമീപ സഹോദര ഇടവകകളില്‍ നിന്നുള്ള എല്ലാ ദൈവമക്കളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ .ബിജു പാറേക്കാട്ടില്‍, ട്രസ്റ്റി ശ്രീ.ബിജു പാലക്കല്‍, സെക്രട്ടറി ശ്രീ.ഗലില്‍ പി.ജെ കില്‍റഷ് ജോയിന്റ് സെക്രട്ടറി ശ്രീ.ബിബി പോള്‍ എന്നിവര്‍ അറിയിച്ചു.

comments


 

Other news in this section
WhatsApp chat