Tuesday, July 14, 2020

കേരളത്തിലെ പ്രഥമ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ (ലിസ), കോട്ടയം കോതനല്ലൂരില്‍

Updated on 10-08-2019 at 5:05 pm

Share this news

മൂന്ന് യുവസുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ഈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓട്ടിസ്റ്റുകളായ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. സാബു തോമസ് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്), ജലീഷ് പീറ്റര്‍ (വിദ്യാഭ്യാസ വിദഗ്ദ്ധന്‍), മിനു ഏലിയാസ് (എന്റര്‍പ്രണര്‍)എന്നിവരാണ് സംരംഭത്തിന് പുറകില്‍. സാബു തോമസ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലും ജലീഷ് പീറ്റര്‍ വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ്,ബ്രാന്‍ഡിംഗ്, പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലും പ്രവര്‍ത്തിക്കുന്നു. മിനു ഏലിയാസ് കേക്ക് വാക്കേഴ്‌സ് എന്ന കമ്പനിയുടെ മാനേജിംഗ് പാര്‍ട്ട്ണറും മീഡിയ കണ്‍സള്‍ട്ടന്റുമാണ്.

ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം(ലിസ) കേരളത്തിലെ പ്രഥമ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.45 മുതല്‍ വൈകിട്ട് നാല് വരെയാണ് ക്ലാസ്സുകള്‍. രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ്വരെയാണ് സ്‌കൂളിന്റെ പ്രവര്‍ത്തന സമയം.എല്ലാ ദിവസവും കൃത്യമായ ടൈം ടേബിള്‍ ഉണ്ട്.പഠനം, തെറാപ്പി, സ്‌കില്‍ പരിശീലനങ്ങള്‍,കെയറിംഗ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതിയാണ് ലിസയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാവിലെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ലിസയിലെപoനം സിലബസ് കേന്ദ്രീകൃതമാണ്. വൈകിട്ട് ജനഗണമനയോടെ സ്‌കൂള്‍ ടൈം അവസാനിക്കുന്നു. ഒരു ക്ലാസ്സില്‍ അഞ്ച് കുട്ടികള്‍ മാത്രം. അഞ്ച് കുട്ടികള്‍ക്ക് ഒരു ടീച്ചര്‍. സാധാരണ നല്‍കുന്ന വിദ്യാഭ്യാസത്തിന് പുറമെ വിവിധ തെറാപ്പികളും നല്‍കി വരുന്നു. ഒക്യുപ്പേഷണല്‍ തെറാപ്പി, പ്‌ളേതെറാപ്പി, സ്പീച്ച് തെറാപ്പി, സെന്‍സറി ഇന്റഗ്രേഷന്‍, യോഗ, ആര്‍ട്ട് തെറാപ്പി, മ്യൂസിക്തെറാപ്പി, ഫിസിയോ തെറാപ്പി, ആര്‍ട്ട് തെറാപ്പി തുടങ്ങിയ തെറാപ്പികളും കുട്ടികള്‍ക്ക് ലഭ്യമാണ്.പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നിലവില്‍ 18 അധ്യാപക അനധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു.

കോട്ടയം കോതനല്ലൂരില്‍ രണ്ടേ മുക്കാല്‍ ഏക്കര്‍ കാമ്പസില്‍ 20,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രീന്‍ കാമ്പസാണ്. ലാറിബക്കര്‍ സ്‌റ്റൈലില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും കംപ്യൂട്ടര്‍ ലാബും ക്രമീകരിച്ചിരിക്കുന്നു. അമ്പത് കുട്ടികളെ ഉള്‍ക്കൊള്ളുന്ന ക്ലാസ് റൂമുകളാണ് ഉള്ളത് .ഡിസംബറോടുകൂടി 50 കുട്ടികള്‍ക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഹോസ്റ്റല്‍ സൗകര്യവും ആരംഭിക്കും. 2018 ഒക്ടോബര്‍ 19 നാണ് സ്‌കൂള്‍ ആരംഭിച്ചത്. നിലവില്‍ ആരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടില്ല. മൂന്ന്‌പേരുടെയും കയ്യില്‍ നിന്നും മുടക്കുന്ന പണം,കുട്ടികളില്‍ നിന്നും ലഭിക്കുന്ന ഫീസ ്എന്നിവയിലൂടെയാണ് ചെലവുകള്‍ നടത്തിവരുന്നത്.

സൗജന്യമായി ആര്‍ക്കും പഠനാവസരം നല്‍കില്ലെന്നത് സ്‌കൂളിന്റെ നയമാണ്.മാതാപിതാക്കളുടെ സഹകരണം ആവശ്യമാണ്.എല്ലാ മാസവും നാലാം ശനിയാഴ്ച മാതാപിതാക്കളുടെയും അധ്യാപകരുടെയും മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. എല്ലാവെള്ളിയാഴ്ചകളിലും മൂന്നിന് അധ്യാപകരും മാതാപിതാക്കളും ഒത്ത് ചേരുകയും കുട്ടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. ലിസ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ കുട്ടികളെ കാണാന്‍ ടൂറായി വരുന്നത് മാനേജ്‌മെന്റ വിലക്കിയിരിക്കുന്നു. സ്‌കൂളിലെ കുട്ടികളുടെഫോട്ടോയെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ആരൊക്കെയാണ് സ്‌കൂളില്‍ പഠിക്കുന്നതെന്ന് പുറത്ത് പറയാറില്ല.

കുട്ടികള്‍ മാതാപിതാക്കളുടെ കൂടെവളരണമെന്നതാണ് സ്‌കൂളിന്റെ കാഴ്ചപ്പാട്.അതിനായി സ്‌കൂളിന് സമീപം വീട വാടകയ്‌ക്കെടുത്ത് താമസിക്കുന്നതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു. ഭാവിയില്‍ റിസര്‍ച്ച് സെന്ററായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ലിസയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും വരുമാനത്തിനുമായി ലിസ കാമ്പസില്‍ സി.എ.പരിശീശന കേന്ദ്രം, കരിയര്‍ ഗൈഡന്‍സ്സെന്റര്‍ എന്നിവ ഈ വര്‍ഷം ആരംഭിക്കും. സാബുവും ജലീഷും സഹപാഠികളും നാട്ടുകാരുമാണ്. കുറവിലങ്ങാട് ദേവമാതകോളജില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച ഇവര്‍ പിന്നീട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ വീണ്ടും ഒരുമിച്ചു. ഇക്കാലയളവില്‍ പരിചയപ്പെട്ട മിനുവിനോട് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മിനുവിനും പൂര്‍ണ സമ്മതം.അങ്ങനെയാണ് ലീഡേഴ്‌സ് ആന്‍ഡ്‌ലാഡേഴ്‌സിന്റെ പിറവി. മുന്‍ പി എസ് സിചെയര്‍മാന്‍ ഡോ. കെ. എസ്.രാധാകൃഷ്ണനാണ് ലിസയുടെ മെന്റര്‍.

ലിസ എന്നാല്‍ ഒരിയ്ക്കലും ഒരു ചാരിറ്റി ഇന്‍സ്റ്റിറ്റിയൂഷനല്ല, ബിസിനസ് സ്ഥാപനവുമല്ല.ലിസ എല്ലാ അര്‍ത്ഥത്തിലും ഒരു സോഷ്യല്‍ബിസിനസ് ഇന്‍സ്റ്റിറ്റിയൂഷനായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതൊക്കെ തെറാപ്പി സെന്ററുകളോ കെയറിംഗ് സെന്ററുകളോ ആയിരിക്കും. അവിടെ പോകുന്ന കുട്ടികള്‍ക്ക് രോഗത്തില്‍ നിന്നും മോചനം ലഭിക്കുന്നില്ല. എന്നും അവര്‍ ഓട്ടിസം രോഗവുമായി വളരുന്നു. ഇവിടെ ഓട്ടിസ്റ്റുകളായ കുട്ടികളെ ഓട്ടിസത്തില്‍ നിന്നും നോര്‍മല്‍ കുട്ടികളുടെ നിലവാരത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.മിനു ഏലിയാസ് (ട്രഷറര്‍) ,ജലീഷ് പീറ്റര്‍ (സെക്രട്ടറി),
സാബു തോമസ് (ചെയര്‍മാന്‍)

നിലവില്‍ ഓട്ടിസം ബാധിതരായ കുട്ടികളെ നോര്‍മല്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അനുവദിക്കാറില്ല. അതിന് പരിഹാരമായി അവരെ ആ അവസ്ഥയില്‍ നിന്നും മാറ്റി നോര്‍മല്‍ സ്‌കൂളില്‍ പഠിപ്പിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലിസയില്‍ ചെയ്യുക.അതിന് രണ്ട് മുതല്‍ മൂന്ന് വര്‍ഷങ്ങള്‍ വരെയുള്ള പരിശീലനത്തിലൂടെ സാധിക്കും. മാറ്റം ഓരോരുത്തരെയും ബാധിച്ചിരിക്കുന്ന ഓട്ടിസമെന്ന രോഗത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചിരിക്കും.

സ്‌കൂളിന്റെ ദിനചര്യകളും ചിട്ടവട്ടങ്ങളുംലിസയുടെ മറ്റൊരു പ്രത്യേകതയാണ്. സ്‌കൂളിന് സ്വന്തമായി ചിട്ടപ്പെടുത്തിയ സിലബസ് ഉണ്ട്. പ്രസ്തുത സിലബസിലാണ് സ്‌കൂള്‍പ്രവര്‍ത്തിക്കുന്നത്. വിവിധ തെറാപ്പികളും കെയറിംഗും പഠനവും ഉള്‍ചേര്‍ന്ന പാഠ്യപദ്ധതിയാണ് ലിസയിലേത്.ലിസയിലെ ഓരോ കുട്ടിക്കും ഓരോ മെന്റര്‍ ഉണ്ടായിരിക്കും,അത് സ്‌കൂളിലെ ഒരു ടീച്ചറായിരിക്കും.

https://www.lisaforautism.com/

comments


 

Other news in this section
WhatsApp chat