പ്രളയ ബാധിത പ്രദേശങ്ങളിലെ രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് ബുക്കിങ് തുക തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലുള്ള വിമാന യാത്രക്കാര്‍ക്ക് ബുക്കിംഗ് തുക തിരിച്ചു നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തിങ്കളാഴ്ചവരെ യാത്രചെയ്യാന്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പിഴയില്ലാതെ മറ്റൊരു ദിവസത്തേക്കു മാറ്റാനും ബുക്കിങ് തുക തിരികെ നല്‍കാനും സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും ഗോ എയറും തീരുമാനിച്ചിരുന്നു . പ്രളയത്തെ തുടര്‍ന്നു പലയിടത്തും ഗതാഗതം സാധാരണ നിലയിലാവാത്ത സാഹചര്യത്തില്‍ ഇതു 16 വരെയെങ്കിലും നീട്ടി കൂടുതല്‍ യാത്രക്കാര്‍ക്കും അവസരം നല്‍കണമെന്നു ട്രാവല്‍ ഏജന്റുമാരും ആവശ്യപ്പെടുന്നു. എന്നാല്‍ എയര്‍ഇന്ത്യാ എക്സ്പ്രസ് … Read more