ചൈനയില്‍ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് ആമസോണ്‍ അലക്സാ സ്മാര്‍ട്ട് സ്പീക്കര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

ബീജിങ് : അലക്‌സാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചൈനയില്‍ ആമസോണ്‍ നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമവിരുദ്ധവുമായ ഈ നടപടിയെന്ന് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’ പറയുന്നു. അലക്‌സാ എന്ന സ്മാര്‍ട്ട് സ്പീക്കര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് കുട്ടികളെ രാത്രിയില്‍ ഓവര്‍ടൈം ജോലി ചെയ്യിപ്പിക്കുന്നതയാണ് വിവരം. ആമസോണിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോണിലെ തൊഴിലാളികളുമായുള്ള അഭിമുഖങ്ങളും, ചില ചോര്‍ന്നുകിട്ടിയ രേഖകളും തെളിവായി പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. … Read more