ഹിന്ദു പാകിസ്ഥാന്‍ പ്രയോഗം: ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം : കോണ്‍ഗ്രസ് എംപി ശശി തരൂരിന് അറസ്റ്റ് വാറന്റ്. കൊല്‍ക്കത്തയിലെ ഒരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. അഡ്വ. സുമീത് ചൗധരി എന്നയാളുടെ ഹര്‍ജിയിന്മേലാണ് നടപടി. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്ന് തരൂര്‍ തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ”വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിയരക്കും. ഇന്ത്യയെ ഹിന്ദു പാകിസ്താന്‍ ആക്കി മാറ്റും. മഹാത്മാഗാന്ധിയും നെഹ്‌റുവും പട്ടേലും ഇതിനുവേണ്ടിയല്ല പോരാടിയത്,” എന്നായിരുന്നു പ്രസ്താവന. … Read more