Tuesday, February 25, 2020

കനത്ത സുരക്ഷയില്‍ രാജ്യം ഇന്ന് 73 മത് സ്വാതന്ത്രദിനാഘോഷത്തില്‍ : രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി ;

Updated on 15-08-2019 at 8:09 am

Share this news

ന്യൂഡല്‍ഹി : 73-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യത്തേതും, കാശ്മീരിലെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയെത്തിയ സ്വതന്ത്ര്യ ദിനാഘോഷം രാജ്യത്ത് കനത്ത സുരക്ഷയിലാണ് നടക്കുന്നത്.

ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ കടന്നാക്രമിക്കാനും തയ്യാറായി. ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സാധ്യമാക്കിയത് കാശ്മീര്‍ ജനതയുടെ ആഗ്രഹമായിരുന്നു എന്നും പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ നില നിന്നിരുന്ന പഴയ സമ്പ്രദായം അഴിമതിയിലേക്കും സ്വജനപക്ഷപാതത്തിലേക്കും നയിക്കുകയാണുണ്ടായത്. സ്ത്രീകള്‍, കുട്ടികള്‍, ദലിതര്‍, ആദിവാസി സമൂഹങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അടിസ്ഥന സൗകര്യ വികസനം തടസപ്പെട്ട അവസ്ഥയായരുന്നു. ഇത് എങ്ങനെ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 നെ പിന്തുണച്ചവരെ ഇന്ത്യയിലെ ജനത ചോദ്യം ചെയ്യും. ഇത് വളരെ പ്രധാനമായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഈ ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയവര്‍ അത് ശാശ്വതമാക്കാതിരുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിക്കുന്നു.

കാശ്മീരില്‍ സ്വീകരിച്ച നടപടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പുതിയ ഗവണ്‍മെന്റ് അധികാരത്തിലെത്തി 70 ദിവസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും 2/3 അംഗങ്ങള്‍ ഈ നീക്കത്തെ പിന്തുണച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ ജന സംഖ്യാ വര്‍ധനവ് ആശങ്കപ്പെടത്തുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനം വരും തലമുറകള്‍ക്ക് വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചെറിയ കുടുംബത്തിന്റെ നയം പിന്തുടരുന്നവരും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്നു, ഇത് ദേശസ്നേഹത്തിന്റെ ഒരു രൂപമാണെന്നും പ്രധാനമന്ത്രി പറയുന്നു. രാജ്യത്തെ ഒരു ജനത പ്രളയം മൂലം കഷ്ടപ്പെടുതയാണ്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

70 വര്‍ഷമായി ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് അഴിമതിയും കള്ളപ്പണവും. അവ ഇല്ലാതാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരും. എന്നാല്‍ മുന്‍ സര്‍ക്കാര്‍ പാവപ്പെട്ടവരെ അവഗണിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി .മുത്തലാഖ് മുസ്ലീം സ്ത്രീകള്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കുക, പക്ഷേ ഞങ്ങള്‍ അത് അവസാനിപ്പിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് മുത്തലാഖ് നിരോധിക്കാന്‍ കഴിയുമ്പോള്‍ നമുക്ക് എന്തുകൊണ്ട് കഴിയില്ല?

സതിയെ നിരോധിക്കാന്‍ കഴിയുമ്പോള്‍, സ്ത്രീ ശിശുഹത്യ, ബാലവിവാഹം എന്നിവയ്ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമ്പോള്‍, എന്തുകൊണ്ട് ഇത് ചെയ്യരുതെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തക പുരോഗതിക്കായി എല്ലാ പൗരന്മാരു കൈകോര്‍ക്കണമെന്നും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ജിഎസ്ടിയിലുടെ ഒരു നികുതി ഘടന എന്നത് നിലവില്‍ വന്നു. ഒരു രാജ്യം ഒരു ഭരണഘടന എന്നതു സാധ്യമായിരിക്കുന്നു. ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നെന്നും വ്യക്തമാക്കുന്നു.

comments


 

Other news in this section