ലോകം 2008 ലുണ്ടായ മാന്ദ്യത്തിലേക്കെന്ന് സൂചന ; വ്യപാരയുദ്ധവും, ബ്രെക്‌സിറ്റും ലോകവിപണിയെ തന്നെ തളര്‍ത്തിയെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക് : ലോകം മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍. ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതിന് പുറമെ ഓഹരി വിപണകളിലെ തകര്‍ച്ചയും സൂചിപ്പിക്കുന്നത് ലോകം വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് നീങ്ങുന്നതായാണ്. ചൈനയില്‍നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് സെപ്റ്റംബറില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിയതിന് ശേഷവും ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് നിക്ഷേപകര്‍ക്കിടയിലുള്ള വിശ്വാസക്കുറവിന്റെ പ്രതിഫലനമായാണ് ധനകാര്യ വിദഗ്ദര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ വിപണിക്ക് പുറമെ, ഏഷ്യന്‍ വിപണിയിലും വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം … Read more