ബ്രിട്ടന്‍ പിടിച്ചു വെച്ച ഇറാനിയന്‍ കപ്പലിലെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചു

ലണ്ടന്‍ : ബ്രിട്ടന്‍പിടിച്ചു വെച്ച ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ഇന്ത്യന്‍ ജീവനക്കാരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ആകെ 24 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരെയും വിട്ടയച്ചതായി മുരളീധരന്‍ പറയുന്നു. മൂന്ന് മലയാളികളും കപ്പലിലുണ്ടായിരുന്നു. ഇവരും മോചിതരായി. രജിന്‍, പ്രജിത്ത്, അജ്മല്‍ എന്നീ മൂന്ന് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ലണ്ടന്‍ ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്ന് മന്ത്രാലയം അന്ന് … Read more