സാഹചര്യം മോശമായാല്‍ ഇന്ത്യയുടെ ആണവായുധ നയത്തില്‍ മാറ്റം വരുത്തുമെന്ന് രാജ്നാഥ് സിംഗ് : വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ശക്തമായ താക്കീത്

പൊഖ്‌റാന്‍: ആണവായുധം സംബന്ധിച്ച രാജ്യത്തിന്റെ പ്രഖ്യാപിതനയത്തില്‍ വേണ്ടി വന്നാല്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അദ്ദേഹം പറയുന്നു. പൊഖ്‌റാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നുവരെ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു നമ്മുടെ നയം, എന്നാല്‍ ഭാവിയില്‍ ഇതില്‍ മാറ്റം വരുത്തിയേക്കാം. അതെല്ലാം ഭാവിയിലെ സാഹചര്യങ്ങളെ അനുസരിച്ചിരിക്കും- അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിരോധമന്ത്രിയുടെ മറുപടി മാധ്യമങ്ങളോടാണെങ്കിലും ഇത് പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്. … Read more