ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലുള്ള വിശാലമായ ഭൂപ്രദേശമായ ഗ്രീന്‍ലാന്‍ഡ് ദ്വീപ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ദ്വീപ് വാങ്ങാനുള്ള സാധ്യതകളെക്കുറിച്ച് ആരായാന്‍ ഡോണള്‍ഡ് ട്രംപ് തന്റെ കുടുംബ ബിസിനസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോട് ആവശ്യപ്പെട്ടതായാണ് വിവരം. വൈറ്റ് ഹൗസ് കൗണ്‍സലിനോട് ഇതെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതായും അറിയുന്നു. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഭൂരിഭാഗം മേഖലയും, മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് ട്രംപിനെ ഇങ്ങനെ ചിന്തിപ്പിച്ചതെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. ഇതൊരു ടൂറിസം അവസരമാക്കി മാറ്റാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യകവകുപ്പ് ഈ വാര്‍ത്തയോട് പ്രതികരിച്ചു. ഞങ്ങള്‍ ബിസിനസ്സിന് തയ്യാറാണ്, എന്നാല്‍ വില്‍ക്കാന്‍ തയ്യാറല്ല ഗ്രീന്‍ലാന്‍ഡ് പറയുന്നു. ഡെന്മാര്‍ക്ക് രാജ്യത്തിന്റെ സ്വയംഭരണാവകാശമുള്ള പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്.

Share this news

Leave a Reply

%d bloggers like this: