ഇന്ത്യയിലെ ആണവായുധങ്ങള്‍ ഹിന്ദു ഫാസിസ്റ്റുകളുടെ കയ്യില്‍ എത്തിയത് അപകടകരം; അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞാടിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യ ഭരിക്കുന്ന ഹിന്ദു മേധാവി രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തുന്നെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. ഇന്ത്യന്‍ ഭരണാധികാരികളെ ഫാസിസ്റ്റ് എന്ന് വീണ്ടും വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയിലെ ആണവായുധങ്ങള്‍ സുരക്ഷിതമല്ലെന്നും ആരോപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാറിനെയും കടന്നാക്രമിച്ച് കൊണ്ടാണ് വീണ്ടും പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ആണവായുധങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഹിന്ദു ഫാസിസ്റ്റുകളാണെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും ഇമ്രാഖാന്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. … Read more