കശ്മീരിലെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും: 370 അനുച്ഛേദം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി : കാശ്മീരിന്റെ പ്രത്യേക പദവികള്‍ ഇല്ലാതാക്കി അനുച്ഛേദം 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതിയില്‍ ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. കാശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട മറ്റു ഹര്‍ജികളിലും വ്യക്തമാക്കിയ സുപ്രീം കോടതി മാധ്യമവിലക്ക് ഉള്‍പ്പെടെയുള്ള മറ്റു ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. എന്നാല്‍ തീയതി അറിയിച്ചിട്ടില്ല. രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേകപദവി ഇല്ലാതാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദവുമായി അഭിഭാഷകനായ എം.എല്‍.ശര്‍മ നല്‍കിയ ഹര്‍ജിയിക്കെതിരെ ആയിരുന്നു … Read more