Tuesday, July 7, 2020

ഇന്‍കം പ്രൊട്ടക്ഷന്‍ സത്യവും മിഥ്യയും

Updated on 19-08-2019 at 2:04 pm

Share this news

അനാരോഗ്യം മൂലം ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍, എംപ്ലോയര്‍ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് അയര്‍ലന്‍ഡ് നിയമം പറയുന്നില്ല. എങ്കിലും ഒരു ചെറിയ തുക, സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന്, PRSI അടച്ചിട്ടുള്ളവര്‍ക്കു ലഭിക്കാം. അത് ഒരു വര്‍ഷത്തില്‍ ഇപ്പോള്‍ ഏകദേശം 10,000 യൂറൊ ആണ് .
എന്നിരിക്കിലും ഏകദേശം 60,000 യൂറോ വാര്‍ഷിക ശമ്പളത്തില്‍ (അലവന്‍സുകള്‍ അടക്കം ) ഉള്ളയാളുടെ 17 ശതമാനം വരുമാനം മാത്രമേ ഇങ്ങനെ ഉറപ്പാകുന്നുളളൂ . ഈയൊരവസരത്തില്‍, revenue നിയമ പ്രകാരം ടാക്‌സ് റിലീഫ് കൂടെ ലഭിച്ച് തുടങ്ങാവുന്ന, പ്ലാന്‍ ആണ് ഇന്‍കം പ്രൊട്ടക്ഷന്‍.

നിബന്ധനകള്‍
1 . വാര്‍ഷിക വരുമാനം 15,000 യൂറോ മുതല്‍ ആയിരിക്കണം.
2 . മാക്‌സിമം പ്രൊട്ടക്ട് ചെയ്യാവുന്ന തുക, ആകെ വരുമാനത്തിന്റെ 75 % വരയെ ആകാവൂ. 60,000 യൂറോ വരുമാനം ഉള്ള ആള്‍ക്ക് 45,000 യൂറൊ വരെ കവര്‍ ചെയ്യാം.
3 . ഈ 75 % തുകയില്‍ നിന്ന് സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ്( ഏകദേശം 10,000 euro ) കുറച്ച ശേഷം കവര്‍ എടുത്താല്‍ മതി. മോര്‍ട്ടഗേജ് അല്ലെങ്കില്‍ റെന്റ് പ്ലസ് ബില്ലുകള്‍ മാത്രം, കവര്‍ ചെയ്യുന്ന രീതിയില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ എടുക്കുന്ന ധാരാളം പേര്‍ ഉണ്ട്. അതിനു അനുസരിച്ചു് പ്രീമിയം തുക കുറവേ ആകുകയുള്ളൂ.
4 . കവര്‍ എടുക്കുന്ന സമയം പൂര്‍ണ ആരോഗ്യം ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ തന്നെ ബ്ലഡ് പ്രഷര്‍, തൈറോയ്ഡ് പ്രോബ്ലെംസ് എന്നിങ്ങനെ ഉള്ള ചെറിയ വിഷയങ്ങള്‍, മരുന്ന് കഴിച്ചു നിയന്ത്രണത്തില്‍ ആണെങ്കില്‍, അപ്ലിക്കേഷന്‍ സ്വീകരിക്കപ്പെടും. അതുപോലെ പ്രമേഹം , ജനറ്റിക് അസുഖങ്ങള്‍, കാന്‍സര്‍ മുതലായ രോഗങ്ങള്‍ ഹിസ്റ്ററി ആയി ഉണ്ടെങ്കില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ കിട്ടാന്‍ ബുദ്ധിമുട്ടും.
5 . പ്രീമിയം അടയ്ക്കുന്നതിന് ടാക്‌സ് റിലീഫ് ഉണ്ട്. അത് നിങ്ങളുടെ കുടുംബത്തിന്റെ ടാക്‌സ് ബാന്‍ഡ് അനുസരിച്ചു 20 % അല്ലെങ്കില്‍ 40 % തോതിലായിരിക്കും . ഹയര്‍ ടാക്‌സ് അടക്കുന്നവര്‍ക്കു പ്രീമിയം കൊടുക്കുന്നതിന്റെ നല്ലൊരു ഭാഗം ടാക്‌സ് റിലീഫ് ആയി കിട്ടുന്നതിനാലാണ് , ഇന്‍കം പ്രൊട്ടക്ഷന്‍ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്.

എല്ലാ ഇന്‍ഷുറന്‍സ് കവറും പോലെ, അപ്ലിക്കേഷന്‍ നല്‍കുന്ന ആളുടെ പ്രായം പ്രീമിയം കൊടുക്കുന്നതിനെ ബാധിക്കും. കുറഞ്ഞ പ്രായക്കാര്‍ക്കു, കുറഞ്ഞ പ്രീമിയമേ വരൂ.
6 . ക്ലെയിം ചെയ്യുമ്പോള്‍, ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും. പക്ഷെ ഈ കാര്യങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങാറാണ് പതിവ്. നിങ്ങളുടെ ജിപി ആകും തിരിച്ചു ജോലിയില്‍ പ്രവേശിക്കാമോ ഇല്ലയോ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആള്‍.

അപേക്ഷകന്റെ ജോലി അനുസരിച്ചായിരിക്കും, occupational ക്ലാസ് നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് , സൈനികന്‍, ഗാര്‍ഡ. ഫയര്‍ വര്‍ക്കര്‍, ഓയില്‍ റിഗ് വര്‍ക്കര്‍ തുടങ്ങിയവര്‍ക്ക് ഇന്‍കം പ്രൊട്ടക്ഷന്‍ ലഭിക്കില്ല. എന്നാല്‍ Office Clerk, ഡോക്ടര്‍, IT Developer തുടങ്ങിയവര്‍ക്ക് റിസ്‌ക് കുറഞ്ഞ ക്ലാസ് 1 കാറ്റഗറി ലഭിക്കും.

ജോലിയില്‍ അഥവാ യൂണിയന്‍ വഴി നല്‍കുന്ന ഇന്‍കം പ്രൊട്ടക്ഷന്‍, അല്ലെങ്കില്‍ പേഴ്‌സണല്‍ ഇന്‍കം പ്രൊട്ടക്ഷന്‍ എന്നിങ്ങനെ രണ്ടു രീതിയില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ എടുക്കാം. പേര്‍സണല്‍ പ്ലാന്‍ എടുക്കുന്നതാകും ബുദ്ധി. കാരണം യൂണിയന്‍ മെമ്പര്‍ഷിപ് (INMO/SIPTU മുതലായ ) ഇല്ലാതെ, ആദ്യത്തെ ഇന്‍കം പ്രൊട്ടക്ഷന്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ല. കൂടാതെ, ഇപ്പോഴത്തെ Retirement age ആയ 68 വയസ്സ് വരെ, പേര്‍സണല്‍ പ്ലാന്‍ തുടരാനും സാധിക്കും.
9 . ഇത് കൂടാതെ Self എംപ്ലോയ്ഡ് ആയവര്‍ക്കും കമ്പനി ഡയറക്ടര്‍ മുതലായവര്‍ക്കും ഇന്‍കം പ്രൊട്ടക്ഷന്‍ ചെയ്യാന്‍ കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്കായി, ബന്ധപ്പെടേണ്ട വിലാസം Joseph Ritesh QFA,RPA Ph :087 3219098. ഇമെയില്‍ joseph@irishinsurance.ie

comments


 

Other news in this section
WhatsApp chat