ട്രംപിന്റെ രൂപത്തില്‍ ലഹരിമരുന്നുമായി ഫ്‌ലോറിഡയില്‍ ഒരാള്‍ അറസ്റ്റില്‍

ഫ്‌ലോറിഡ : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രൂപത്തിലുള്ള ഗുളികകളുമായി ഫ്ളോറിഡ സ്വദേശിയായ ലഹരി മരുന്നു വ്യാപാരി പിടിയിലായി. ‘Trump NL’ എന്ന് എഴുതി ആറു നക്ഷത്രങ്ങള്‍ പതിപ്പിച്ച ഓറഞ്ച് നിറമുള്ള അഞ്ച് ‘ട്രംപ് ഗുളിക’കളുമായി ഡോളന്‍ കിംഗ് എന്ന 23-കാരനാണ് പിടിയിലായത്. Ecstasy Pills എന്നറിയപ്പെടുന്ന ‘പരമാനന്ദം’ (സന്തോഷം) നല്‍കുന്ന ഗുളികകളാണ് ഇയാള്‍ കൈവശം വച്ചിരുന്നത്.

എംഡിഎംഎ (methylenedioxy-methamphetamine – MDMA) ഗുളികകളും ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാത്രമല്ല 2018-ല്‍ ഡാര്‍ട്ട് വാഡര്‍ (Dart Vader) രൂപത്തില്‍ ഇയാള്‍ ‘പരാമനന്ദ ഗുളിക’ കൈവശം വച്ചതിന് അറസ്റ്റിലായിരുന്നു. മയക്കുമരുന്നു ഇരയാണ് ഇയാളെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

2017-ല്‍ ട്രംപ് പ്രസിഡന്റായത്തോടെയാണ് ‘ട്രംപ് ഗുളിക’കള്‍ വ്യാപകമായത്. 2018-ല്‍ ഇന്‍ഡ്യാന സ്റ്റേറ്റ് പോലീസ് വന്‍തോതില്‍ ട്രംപ് ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ഈ ഗുളികളുടെ പുറത്ത് ഗ്രേറ്റ് എഗൈയ്ന്‍ എന്നും മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈയ്ന്‍ എന്നും എഴുതിയിരുന്നു . ഇടപാടുകാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് ഈ എഴുത്തുകളും ട്രംപ് രൂപങ്ങളുമെന്നാണ് പോലീസ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: