ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം നീലയാക്കി ഖത്തര്‍

ദോഹ: താപനില കൂടാതിരിക്കാന്‍ ഖത്തര്‍ റോഡിന്റെ നിറം മാറ്റി. ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള ഇരുന്നൂറ് മീറ്റര്‍ നിരത്തിനാണ് നീലം നിറം നല്‍കിയത്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണ് നടപടി. താപനില നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം റോഡരികില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. പ്രമുഖ ജപ്പാനീസ് കമ്പനിയുമായിച്ചേര്‍ന്നാണ് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ പദ്ധതി നടപ്പാക്കുന്നത്. പുതിയ പരിഷ്‌കാരം വിജയിച്ചാല്‍ ഇനി നീലറോഡുകള്‍ക്ക് പ്രചാരമേറും