Sunday, January 26, 2020

‘കാഞ്ഞിരപ്പള്ളിയുടെ ഗന്ധം ഇപ്പോഴുമുണ്ട്’ അമല്‍ ജ്യോതിയില്‍ നിന്നും നോര്‍ത്ത് ബ്രിസ്റ്റോള്‍ മേയര്‍ പദവിയിലേക്ക് എത്തിയപ്പോള്‍ ടോം ആദിത്യയ്ക്ക് പറയാനുള്ളത് ഇതാണ്…

Updated on 25-08-2019 at 5:17 pm

Share this news

കോട്ടയം : ബ്രിട്ടനില്‍ മേയര്‍ പദവിയിലെത്തിയപ്പോഴും ജന്മനാടായ കാഞ്ഞിരപ്പള്ളിയുടെ ഓര്‍മ്മകള്‍ തന്നോടൊപ്പമുണ്ടെന്ന് മേയര്‍ ടോം ആദിത്യ. ഒരു കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനി എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് കോളേജിന്റെ പ്രൊജക്റ്റ് കണ്‍സല്‍ട്ടന്റ് ആയി ജോലി നോക്കിയിരുന്ന ടോം ആദിത്യ യാദൃശ്ചികമായിട്ടായിരുന്നു തന്റെ ലണ്ടണ്‍ യാത്രയും രാഷ്ട്രീയ പ്രവേശനവും പിന്നീട് നോര്‍ത്ത് ബ്രിസ്റ്റോള്‍ മേയര്‍ പദവിയിലേക്ക് എത്തിയതും

2001 ഇല്‍ ആയിരുന്നു ഇദ്ദേഹം അമല്‍ ജ്യോതിയില്‍ മാനേജ്മന്റ് കണ്‍സല്‍ട്ടന്റ് ആയി എത്തിയത്. മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ് ആയതിനുശേഷം ഇവിടെ ഉണ്ടായ ആദ്യ ബാച്ചിലെ 240 വിദ്യാര്‍ത്ഥികളെയും, അവരുടെ കുടുംബത്തെയും നേരിട്ട് അറിയാം എന്ന് പറയുന്നതിലൂടെ തന്നെ കോളേജിന്റെ വികസനത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് മനസിലാക്കാം. കോളേജില്‍ അദ്ധ്യാപകരെ നിയമിക്കുക, വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ , കോളേജിന്റെ മൊത്തമായുള്ള അടിസ്ഥാനവികസന സൗകര്യം ലഭ്യമാകുക തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു ചുമതലകള്‍.

അതുപോലെ കാഞ്ഞിരപ്പള്ളിയ്ക്ക് വേണ്ടി സഹ്യാദ്രി കോ ഓപ്പറേറ്റീവ് ബാങ്ക് നിലവില്‍ വരുന്നതിലും ടോം ആദിത്യ പങ്കുവഹിച്ചിരുന്നു. ബ്രിട്ടനില്‍ എത്തിയതും മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ് ആയിട്ടായിരുന്നു. അമല്‍ ജ്യോതിയില്‍ ആയിരിക്കുമ്പോള്‍ തന്നെ ഒരു വിധം എല്ലാ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലും ഇടപെടാന്‍ കഴിഞ്ഞത് ബ്രിട്ടനിലും സഹായകമായിട്ടുണ്ടെന്നാണ് ടോം ആദിത്യ പറയുന്നത്. പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇടപെട്ടത് മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍കൂട്ടാകുകയായിരുന്നു.

നിയമത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ടോം ബ്രിസ്റ്റോളില്‍ ഗവേഷണ പഠനത്തില്‍ ഏര്‍പെടുകയായിരുന്നു തുടക്കത്തില്‍. ആ സമയങ്ങളില്‍ ബ്രിസ്റ്റോളില്‍ ബ്രോഡ് ബാന്‍ഡ് കണക്ടിവിടിയുമായി ബന്ധപ്പെട്ട് ഒരു സിങ്‌നേച്ചര്‍ ക്യാമ്പയിനിങ്ങിന്റെ ഭാഗമായത് ടോം ആദിത്യയ്ക്കു ഏറെ ആത്മവിശ്വാസം നല്‍കി. ആ സമയത്ത് ആരംഭിച്ച ഒരു ധനകാര്യം സ്ഥാപനം വിജയകരമായതും ഏറെ ഗുണകരമായി. ഇതോടെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കാനും, ജനജീവിതം കൂടുതല്‍ അടുത്തറിയാനും സാധിച്ചു.

ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇന്ത്യക്കാര്‍ ഏറെ പിന്തുണ നല്‍കുന്നത് ലേബര്‍ പാര്‍ട്ടിക്കാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിയായിരുന്നു ബ്രിട്ടനില്‍ അധികാരത്തില്‍ ഉണ്ടയിരുന്നത് എന്ന ചരിത്രപരമായ കാര്യം മാത്രമാണ് അതിനു കാരണം. എന്നാല്‍ ബ്രിട്ടനിലെ സാമൂഹിക ജീവിതത്തില്‍ ഇടപെട്ടപ്പോള്‍ തനിക്ക് കൂടുതല്‍ നല്ല പാര്‍ട്ടി കണ്‍സേര്‍വേറ്റീവ് ആണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. പ്രവാസികളുടെ പ്രശ്‌നത്തിലും ഇദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

ഇങ്ങനെ പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ 2011ഇല്‍ കണ്‍സെര്‍വേറ്റീവ്‌ന്റെ കൗണ്‍സിലര്‍ ആയി തെരെഞ്ഞെടുക്കപെടുന്ന ആദ്യ ഏഷ്യക്കാരനും, ഇന്ത്യക്കാരനും, അതിലുപരി മലയാളിയും എന്ന വലിയ ഒരു പദവിയാണ് ടോം ആദിത്യ സ്വന്തമാക്കിയത്. അന്ന് ലിബറല്‍ ഡെമോക്രാറ്റ്‌സില്‍ നിന്നും അധികാരം പിടിച്ചെടുത്തു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. മലയാളികള്‍ക്ക് ഏത് നാട്ടില്‍ പോയാലും അവിടുത്തെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ കഴിയുന്ന പ്രത്യേകമായ കഴിവുണ്ടെന്നാണ് ടോം ആദിത്യ പറയുന്നത്.

മറ്റൊരു കാര്യം ബ്രിസ്റ്റോളില്‍ കൂടുതലും ഉണ്ടായിരുന്നത് ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു, ഇവിടെ ഇന്ത്യക്കാരും, മലയാളികളും കുറവാണെങ്കിലും നല്ല കാര്യങ്ങള്‍ കണ്ടാല്‍ അംഗീകരിക്കാനുള്ള കഴിവ് ഇവിടുത്തെ ജനവിഭാഗങ്ങള്‍ക്ക് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുഭവം, അതിനു ജാതിയുടെയോ, മതത്തിന്റെയോ അതിര്‍വരമ്പുകള്‍ ഇല്ലെന്നതും ഇത് രാഷ്ട്രീയ പരമായി വളരാന്‍ അവസരം നല്‍കി എന്നാണ് ടോം ആദിത്യ പറയുന്നത്.

comments


 

Other news in this section